1961 – ൽ പ്രസിദ്ധീകരിച്ച, എം.പി. ശിവദാസമേനോൻ രചിച്ച ചില ചില്ലറ നാണ്യങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എം.പി. ശിവദാസമേനോൻ്റെ വിവിധ വിഷയങ്ങളിലുള്ള ഉപന്യാസങ്ങൾ, വ്യക്തിപരമായ അനുഭവങ്ങൾ, ലഘുലേഖനങ്ങൾ എന്നിവയുടെ സമാഹാരമാണ് ഈ പുസ്തകം. ഗൗരവമേറിയ വിഷയങ്ങളെ ലളിതമായും, ആത്മകഥാപരമായ സുഖാസ്വാദ്യതയോടെയും അവതരിപ്പിക്കാൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. ലളിതമായ തത്ത്വചിന്ത, നർമ്മബോധം, നിരീക്ഷണപാടവം എന്നിവയാണ് ഈ കൃതിയുടെ പ്രധാന ആകർഷണം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ചില ചില്ലറ നാണ്യങ്ങൾ
- രചന: എം.പി. ശിവദാസമേനോൻ
- പ്രസിദ്ധീകരണ വർഷം: 1961
- അച്ചടി: സേവിയർ പ്രസ്സ്, കോഴിക്കോട്
- താളുകളുടെ എണ്ണം: 168
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
