1926 – ജൂലൈ 06 – അൽ അമീൻ – പുസ്തകം 02 – ലക്കം 110

1926 ജൂലൈ 06ന് പ്രസിദ്ധീകരിച്ച അൽ അമീൻ പത്രത്തിൻ്റെ (പുസ്തകം 02, ലക്കം 110) ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1926 - ജൂലൈ 06 - അൽ അമീൻ - പുസ്തകം 02 - ലക്കം 110
1926 – ജൂലൈ 06 – അൽ അമീൻ – പുസ്തകം 02 – ലക്കം 110

മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് എന്നറിയപ്പെടുന്ന കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമായ മുഹമ്മദ് അബ്‌ദുറഹ്‌മാൻ 1924-ൽ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകണമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ.  1930വരെ ‘അൽ അമീൻ’ത്രൈദിന പത്രവും (ഞായറാഴ്‌ച, ചൊവ്വാഴ്‌ച, വ്യാഴാഴ്‌ച) പിന്നെ കുറച്ചുകാലം വരെ ദിനപത്രവുമായിരുന്നു.

1920-കളിൽ  ഉത്തരകേരളത്തിൽ മാതൃഭൂമി ഒഴികെയുള്ള പത്രങ്ങൾ ദേശീയ പ്രസ്ഥാനത്തിന് എതിരായിരുന്നു. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളും ലഘുലേഖകളും അടിച്ചു കൊടുക്കാൻ ഒരു പ്രസ്സും തയ്യാറായിരുന്നില്ല. ഈ സന്ദർഭത്തിലാണ് കോഴിക്കോട്ടെ രബ്ദാമത്തെ പത്രമായി അൽ അമീൻ പ്രസിദ്ധീകരണമാരംഭിക്കുന്നത്.  1930 ജൂൺ 25 മുതൽ അൽ അമീൻ ദിനപത്രമായി എന്നാൽ ഇടക്ക് നിരോധിച്ചു. നവംബർ 20ന് പ്രസിദ്ധീകരണം പുനരാരംഭിച്ച അൽ അമീൻ സാമ്പത്തിക പ്രതി സന്ധിയെ തുടർന്ന് വീണ്ടും ത്രൈദിന പത്രമാക്കി.  കോൺഗ്രസിലെ വലതുപക്ഷ നേതൃത്വത്തെ ശക്തമായി വിമർശിച്ച പത്രം ഇടതു പക്ഷ നേതാക്കളുടെ ലേഖനങ്ങളും തൊഴിലാളി – കർഷക – അധ്യാപക സംഘടനാ വാർത്തകളും കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു. 1939 മാർച്ച് മുതൽ അൽ അമീൻ വീണ്ടും ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. എന്നാൽ രണ്ടാം ലോകമഹാ യുദ്ധത്തിൽ ബ്രിട്ടനോട് നിസ്സഹകരിച്ചു നിയമലംഘനത്തിനും സ്വാതന്ത്ര സമരത്തിനും ആക്കം കൂട്ടാൻ ആഹ്വാനം ചെയ്തു കൊണ്ട് ‘കോൺഗ്രസും യുദ്ധവും എന്ന പേരിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 1939ൽ  സർക്കാർ അൽ അമീൻ വീണ്ടും നിരോധിച്ചു. സർക്കാരിൻ്റെ എതിർപ്പുകളും വിവിധ വിഭാഗങ്ങളുടെ ശത്രുതയും അബ്ദുറഹ്മാൻ സാഹിബിൻ്റെ നിരന്തരമായ ജയിൽ വാസവും മറ്റും കാരണമായി പത്രത്തിന് തുടർന്ന് പോവാൻ കഴിഞ്ഞില്ല.

പത്രത്തിൻ്റെ ഈ ലക്കത്തിൽ മുസ്‌ലിം മത-പണ്ഡിത വിഷയങ്ങളും, ആ കാലഘട്ടത്തിലെ കോൺഗ്രസ് രാഷ്ട്രിയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണാം. കേരളത്തിലെയും, ഇന്ത്യയിലെയും, മറ്റ് ലോക രാജ്യങ്ങളിലെയും പ്രധാന വാർത്തകളും ഇതിൽ ഉണ്ട്.

കോഴിക്കോട് നിന്നുള്ള മുഹമ്മദ് ഡാനിഷാണ് ഇത് സ്കാനിനായി ലഭ്യമാക്കിയത്.

Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.

  • പേര്: 1926 – ജൂലൈ 06 – അൽ അമീൻ – പുസ്തകം 02 – ലക്കം 110
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 08
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *