1955 – ൽ പ്രസിദ്ധീകരിച്ച, ഉളളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഉമാകേരളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രശസ്തമായ ഭാഷാ മഹാകാവ്യമാണ് ഉമാകേരളം. മലയാള സാഹിത്യത്തിലെ എണ്ണപ്പെട്ട മഹാകാവ്യങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. തിരുവിതാംകൂറിൻ്റെ ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയാണ് ഉള്ളൂർ ഈ കാവ്യം രചിച്ചിരിക്കുന്നത്. വേണാട്ടിലെ ഉമയമ്മ റാണിയുടെ ഭരണകാലവും അന്നത്തെ രാഷ്ട്രീയ സംഘർഷങ്ങളും എട്ടുവീട്ടിൽ പിള്ളമാരുടെ ഗൂഢതന്ത്രങ്ങളും മാർത്താണ്ഡവർമ്മയുടെ ഉദയവുമൊക്കെയാണ് ഇതിൻ്റെ പ്രധാന പശ്ചാത്തലം. സംസ്കൃത സദൃശമായ ശൈലിയും അലങ്കാര സമ്പുഷ്ടമായ ഭാഷയുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരതീയ ധർമ്മനീതികളും ദേശഭക്തിയും കാവ്യത്തിലുടനീളം കാണാം. പത്തൊൻപതു സർഗ്ഗങ്ങളും രണ്ടായിരത്തിലേറെ ശ്ലോകങ്ങളും അടങ്ങിയതാണ് ഈ വലിയ മഹാകാവ്യം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഉമാകേരളം
- രചന: ഉളളൂർ എസ്. പരമേശ്വരയ്യർ
- പ്രസിദ്ധീകരണ വർഷം: 1955
- അച്ചടി: ശ്രീധര പ്രിൻ്റിംഗ് ഹൗസ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 316
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
