1956 – ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻനമ്പൂതിരി രചിച്ച സന്താനഗോപാലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നടുവത്ത് മഹൻ നമ്പൂതിരി രചിച്ച ശ്രദ്ധേയമായ കൃതിയാണ് സന്താനഗോപാലം. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൊടുങ്ങല്ലൂർ കളരിയിലെ പ്രമുഖ അംഗമായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയും ആശയവ്യക്തതയുമാണ് ഈ കാവ്യത്തിൻ്റെ പ്രധാന പ്രത്യേകത. ജനിക്കുന്ന മക്കളെല്ലാം മരിച്ചുപോകുന്ന ബ്രാഹ്മണൻ്റെ ദുഃഖവും, അടുത്ത കുട്ടിയെ രക്ഷിക്കാമെന്ന അർജുനൻ്റെ ശപഥവും, ഒടുവിൽ ശ്രീകൃഷ്ണൻ്റെ സഹായത്തോടെ കുട്ടികളെ തിരികെ ലഭിക്കുന്നതുമായ പുരാണകഥയാണ് ഈ കൃതിയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സന്താനഗോപാലം
- രചന: നടുവത്ത് മഹൻനമ്പൂതിരി
- പ്രസിദ്ധീകരണ വർഷം: 1956
- അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 94
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
