1956 – ൽ പ്രസിദ്ധീകരിച്ച, വീ. സി ഗീവർഗ്ഗീസ്സ് രചിച്ച കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗ്രന്ഥകർത്താവായ ഗീവർഗ്ഗീസ്സ് കോർ എപ്പിസ്കോപ്പ തൻ്റെ പുനരൈക്യത്തിനു വഴിതെളിച്ച സത്യങ്ങൾ വെളിപ്പെടുത്തി എഴുതിയതാണ് കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത് കൊണ്ട് എന്ന ഈ പുസ്തകം.റീത്ത് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഒരു പ്രധാന പുനരൈക്യമാണ് ഈ വന്ദ്യപുരോഹിതൻ്റേത്.സത്യാന്വേഷികൾക്ക് വെളിച്ചം കൊടുക്കുന്ന ഒരു ദീപസ്തംഭമായി ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്
- രചന : വീ. സി ഗീവർഗ്ഗീസ്സ്
- പ്രസിദ്ധീകരണ വർഷം: 1956
- അച്ചടി:J.M Press
- താളുകളുടെ എണ്ണം: 182
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
