1956 – ൽ പ്രസിദ്ധീകരിച്ച, മിസിസ്സ് കെ.പി.കെ. നമ്പ്യാർ രചിച്ച അരാവലിയിൽ അഥവാ രജപുത്രസ്മാരകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിസിസ്സ് കെ.പി.കെ. നമ്പ്യാർ രചിച്ച ‘അരാവലിയിൽ അഥവാ രജപുത്രസ്മാരകം’ എന്ന നാടകം മാതൃരാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞ രജപുത്ര വീരന്മാരുടെയും ഹിന്ദു-മുസ്ലീം ഐക്യത്തിൻ്റെയും കഥയാണ് പറയുന്നത്. രജപുത്ര കന്യകയായ ശ്യാമളയെ സ്വന്തമാക്കാനുള്ള സലീം രാജകുമാരൻ്റെ നീക്കങ്ങളെ വിജയകുമാരൻ എതിർത്തു തോൽപ്പിക്കുകയും, അക്ബർ ചക്രവർത്തി സലീമിനെ ശാസിക്കുകയും ചെയ്യുന്നു. തുടർന്ന് മാതൃരാജ്യത്തിനായി പൊരുതി വീരസിംഹനും വിജയകുമാരനും വീരമൃത്യു വരിക്കുമ്പോൾ ശ്യാമളയും ആത്മാഹുതി ചെയ്യുന്നു. ഈ ധീരബലിക്ക് സാക്ഷിയാകുന്ന അക്ബർ അവർക്കായി സ്മാരകങ്ങൾ പണിയുകയും, ഭാരതീയരുടെ പരസ്പര ഐക്യമാണ് രാജ്യത്തിൻ്റെ ശക്തിയെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: അരാവലിയിൽ അഥവാ രജപുത്രസ്മാരകം
- രചന : മിസിസ്സ് കെ.പി.കെ. നമ്പ്യാർ
- പ്രസിദ്ധീകരണ വർഷം: 1956
- അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂർ
- താളുകളുടെ എണ്ണം: 56
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
