1954 – കമ്പരാമായണം – കേരളഭാഷാഗാനം – ജി. രാമകൃഷ്ണപിള്ള

1954 – ൽ പ്രസിദ്ധീകരിച്ച, ജി. രാമകൃഷ്ണപിള്ള രചിച്ച കമ്പരാമായണം – കേരളഭാഷാഗാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1954 - കമ്പരാമായണം - കേരളഭാഷാഗാനം - ജി. രാമകൃഷ്ണപിള്ള
1954 – കമ്പരാമായണം – കേരളഭാഷാഗാനം – ജി. രാമകൃഷ്ണപിള്ള

കമ്പരുടെ രാമായണ രചനാപദ്ധതിയിൽ നിന്നും പദാനുപദ തർജ്ജമയല്ലാതെ സാരമായ വ്യതിയാനത്തോടെയുള്ള വിവർത്തനമാണ് ഈ പുസ്തകം. എന്നാൽ കഥാഗതിക്ക് ഇടയിൽ സന്ദർഭവശാൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള എല്ലാ ഉപകഥകളും അതെപടി പകർത്തിയിട്ടുമുണ്ട്. അതേപോലെ തന്നെ വിശിഷ്ടമെന്നും സ്വീകാര്യയോഗ്യമെന്നും തോന്നിയിട്ടുള്ള കമ്പരുടെ സകല ആശയങ്ങളെയും രസം കളയാതെ വർണ്ണിക്കാൻ രചയിതാവ് ശ്രമിച്ചിട്ടും ഉണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കമ്പരാമായണം – കേരളഭാഷാഗാനം
  • രചന: G. Ramakrishna PIlla
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 842
  • അച്ചടി: V.V. Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *