1951 – ൽ പ്രസിദ്ധീകരിച്ച, ടി.എസ്. അനന്തസുബ്രഹ്മണ്യം രചിച്ച ഒ. ചന്തു മേനോൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള നോവൽ സാഹിത്യത്തിൻ്റെ കുലപതിയായ ഒ. ചന്തുമേനോൻ്റെ ഔദ്യോഗിക-വ്യക്തിഗത ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളും ഫലിതങ്ങളും കോർത്തിണക്കിയ ലഘു ജീവചരിത്രമാണിത്. മുൻസിപ്പായും സബ് ജഡ്ജിയായും സേവനമനുഷ്ഠിച്ച കാലത്തെ അദ്ദേഹത്തിൻ്റെ ഹൃദ്യമായ വ്യക്തിത്വവും സന്ദർഭോചിതമായ ഇടപെടലുകളും ഈ രചനയിലൂടെ വെളിപ്പെടുന്നു. പ്രശസ്തമായ ഇന്ദുലേഖയിലെ ചെരുപ്പിൻ്റെ കഥയ്ക്ക് പിന്നിലെ യഥാർത്ഥ സംഭവമായ പട്ടരുടെ ചെരിപ്പും, കോടതി മുറിയിലെ നാടകീയ രംഗങ്ങൾ വിവരിക്കുന്ന എക്സാമിനറുടെ കേസും ഇതിൽ സരസമായി വിവരിക്കുന്നു. ഒപ്പം, ചന്തുമേനോൻ്റെ ജനനം, ഉദ്യോഗകയറ്റം, മയൂരസന്ദേശത്തിന് മുഖവുരയെഴുതിയ ചരിത്രം, അദ്ദേഹത്തിൻ്റെ അന്ത്യനിമിഷങ്ങൾ എന്നിവയ്ക്കൊപ്പം സഹധർമ്മിണി ലക്ഷ്മിയമ്മയുമായുള്ള ഗ്രന്ഥകാരൻ്റെ ഹൃദ്യമായ കൂടിക്കാഴ്ചയുടെ ഓർമ്മകളും ഇതിൽ പങ്കുവെക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയോട് കിടപിടിക്കുന്ന ലളിതസുന്ദരമായ ശൈലിയിൽ ടി.എസ്സ്. അനന്തസുബ്രഹ്മണ്യമാണ് ഈ രചന തയ്യാറാക്കിയിരിക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഒ. ചന്തു മേനോൻ
- രചയിതാവ്: ടി.എസ്. അനന്തസുബ്രഹ്മണ്യം
- പ്രസിദ്ധീകരണ വർഷം: 1951
- അച്ചടി: ഇ.എസ്.ഡി. പ്രിൻ്റിംഗ് പ്രസ്സ്, പാലക്കാട്
- താളുകളുടെ എണ്ണം: 62
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
