1949 – ൽ പ്രസിദ്ധീകരിച്ച, എം.എ. വെങ്കിടീശ്വരൻ രചിച്ച കൃഷിയും ജീവിസംരക്ഷണവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൻ്റെ കാർഷിക പാരമ്പര്യത്തെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മണ്ണ്, കാലാവസ്ഥ, ഇടക്കാല വേലകൾ, വളങ്ങൾ ഉൾപ്പെടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട സകല മേഖലകളിലേക്കും ഈ പുസ്തകം ശ്രദ്ധ ചെലുത്തിയിരിക്കുന്നു. പുസ്തകത്തിൻ്റെ രണ്ടാം ഖണ്ഡത്തിൽ കൃഷിശാസ്ത്രത്തോട് അനുബന്ധിച്ച് മനസ്സിലാക്കേണ്ട ജീവി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന എല്ലാവർക്കും ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കൃഷിയും ജീവിസംരക്ഷണവും
- പ്രസിദ്ധീകരണ വർഷം: 1949
- താളുകളുടെ എണ്ണം: 250
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
