1953-ൽ പ്രസിദ്ധീകരിച്ച, ശുപ്പമ്മാൻ രചിച്ച കേദാരമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ കവിത, ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ‘അഷ്ടമി’ വ്രതമായ ‘കേദാര’വ്രതത്തിൻ്റെ പ്രധാന്യത്തെയും ഫലസിദ്ധിയെയും കുറിച്ചുള്ളതാണ്. ശൈവ ആരാധനാ സമ്പ്രദായവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതൊരു പ്രധാന സംഭാവനയാണ്. ഇരുപത്തിയൊന്ന് ദിവസം അതീവ നിഷ്ഠയോടെ ഈ വ്രതം അനുഷ്ഠിച്ചതിന് ശേഷമാണ് പാർവ്വതിക്ക് പോലും ശിവൻ്റെ ‘അർദ്ധശരീരം’ (അർദ്ധനാരീശ്വര രൂപം) എന്ന സവിശേഷമായ സമ്മാനം നേടാനായത്. ഈ വ്രതത്തിന്റെ രഹസ്യങ്ങളും വിശദാംശങ്ങളും ഗൗതമ മഹർഷിയാണ് ആദ്യമായി പാർവ്വതിക്ക് ഉപദേശിച്ചു കൊടുത്തത്. നന്ദികേശ്വരൻ ഇത് ദേവനർത്തകനായ ചിത്രാംഗദനെ പഠിപ്പിച്ചു. അദ്ദേഹം അത് ഉജ്ജയിനിയിലെ രാജാവിനോട് വിശദീകരിക്കുകയും ചെയ്തു. തുടർന്ന്, ഉജ്ജയിനിയിലെ ഒരു വൈശ്യന്റെ രണ്ട് പുത്രിമാർ ഈ വ്രതം അനുഷ്ഠിച്ചതിന്റെ കഥയാണ് കവിത വിവരിക്കുന്നത്.
കേരളത്തിന്റെ മഹാനായ ഭക്തകവി എഴുത്തച്ഛൻ ജനപ്രിയമാക്കിയ കിളിപ്പാട്ട് ശൈലിയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. എഴുത്തച്ഛന്റെ പാരമ്പര്യങ്ങളെ അങ്ങേയറ്റം ഭക്തിയോടെ പിന്തുടർന്ന ചിറ്റൂർ കവിതാ ശാഖയിൽപ്പെട്ടയാളാണ് ഇതിന്റെ കർത്താവായ ശുപ്പമ്മാൻ.ഈ കൃതിയുടെ കൈയെഴുത്തുപ്രതി കണ്ടെടുത്തത് മദ്രാസ് യൂണിവേഴ്സിറ്റി മലയാളം ഡിപ്പാർട്ട്‌മെന്റിലെ ജൂനിയർ ലക്ചററായിരുന്ന (റിട്ട.) ശ്രീമാൻ പി. കൃഷ്ണൻ നായർ (ശിരോമണി) ആണ്. മലയാളത്തിലെ കിളിപ്പാട്ട് സാഹിത്യത്തിന് ലഭിച്ച വിലയേറിയ ഒരു കൂട്ടിച്ചേർക്കലാണ് ‘കേദാരമാഹാത്മ്യം’.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കേദാരമാഹാത്മ്യം
- രചന: ശുപ്പമ്മാൻ
- പ്രസിദ്ധീകരണ വർഷം: 1953
- താളുകളുടെ എണ്ണം: 64
- അച്ചടി: Janatha Press, Madras
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
