1925 – ൽ പ്രസിദ്ധീകരിച്ച, ചിറ്റൂർ എഴുവത്ത് നാണുക്കുട്ടിമേനോൻ രചിച്ച ശ്രീമഹാഭാഗവതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹൈന്ദവ പുരാണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ‘ശ്രീമഹാഭാഗവതം’ എന്ന മഹാഗ്രന്ഥത്തിൻ്റെ കാതലായ വശങ്ങളും കഥകളും ലളിതമായി സംഗ്രഹിച്ചെടുത്ത് തയ്യാറാക്കിയ ഒരു പുനരാഖ്യാനമാണിത്. ശ്രീമാൻ കോരാത്തെ നാരായണമേനോൻ എഴുതിയ വ്യാഖ്യാനത്തോട് കൂടിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. ശ്രീമാൻ വടക്കേപ്പാട്ടെ നാരായണൻ നായർ എഴുതിയ ഗ്രന്ഥകർത്താവിൻ്റെ ജീവചരിത്രവും ഈ പുസ്തകത്തിൻ്റെ ആരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം. മലയാളത്തിലെ ഭക്തിപ്രസ്ഥാനത്തിൻ്റെ മുഖമുദ്രയായ കിളിപ്പാട്ട് ശൈലിയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. സംസ്കൃത പദങ്ങൾക്ക് വലിയ പ്രധാന്യമുള്ള, എന്നാൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന ‘മണിപ്രവാള’ ഭാഷാശൈലിയാണ് ഇതിലുള്ളത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശ്രീമഹാഭാഗവതം – ചിറ്റൂർ എഴുവത്ത് നാണുക്കുട്ടിമേനോൻ
- പ്രസിദ്ധീകരണ വർഷം: 1925
- അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 428
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
