1957 – ൽ പ്രസിദ്ധീകരിച്ച, ജെ.വി. അക്കരപ്പറ്റി രചിച്ച കൃഷിശാസ്ത്രം എന്ന പുസ്തകത്തിൻ്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കാർഷിക മേഖലയെ കുറിച്ച് ജെ.വി. അക്കരപ്പറ്റി നടത്തിയ വിശദമായ പഠനമാണ് കൃഷിശാസ്ത്രം ഒന്നും രണ്ടും ഭാഗങ്ങളിൽ ഉള്ളത്. ഉൽപാദനസമ്പ്രദായങ്ങളെ പരിഷ്കരിച്ച്, ഭാവിയിൽ കാർഷികോല്പന്നങ്ങളുടെ ഉൽപാദനം അത്യധികം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന പുസ്തകങ്ങളാണിത്. കൃഷിപ്പണിയിലുള്ള ഓരോ ജോലിയുടേയും ആവശ്യത്തെ മനസ്സിലാക്കുന്നതിനും ഒരോ വിളയും എപ്രകാരം കൃഷി ചെയ്യണമെന്നും ഈ പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നു. രചയിതാവിൻ്റെ സ്വന്തം അനുഭവങ്ങളും അദ്ദേഹം ഗവൺമെൻ്റ് ഫോറത്തിൽ ഇരുന്നിരുന്ന കാലത്തു കണ്ടുപഠിച്ചിട്ടുള്ള കാര്യങ്ങളും ഈ പുസ്തകങ്ങളിൽ വീശദീകരിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
രേഖ 1 :
- പേര്: കൃഷിശാസ്ത്രം ഭാഗം -1
- പ്രസിദ്ധീകരണ വർഷം: 1957
- അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
- താളുകളുടെ എണ്ണം: 386
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2 :
- പേര്: കൃഷിശാസ്ത്രം ഭാഗം -2
- പ്രസിദ്ധീകരണ വർഷം: 1957
- അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
- താളുകളുടെ എണ്ണം: 508
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
