1910 – ൽ പ്രസിദ്ധീകരിച്ച, കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച രണ്ടാട്ടക്കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച രണ്ട് ആട്ടക്കഥകളുടെ സമാഹാരമാണ് ഇത്. ശ്രീരാമാവതാരം സീതാവിവാഹം എന്നീ ആട്ടക്കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: രണ്ടാട്ടക്കഥകൾ
- പ്രസിദ്ധീകരണ വർഷം: 1910
- അച്ചടി: ഭാരതവിലാസം അച്ചുകൂടം, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 76
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
