1875 – ൽ പ്രസിദ്ധീകരിച്ച, ഹൈകൊർട്ട വിധി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1875 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിൽ ഹൈക്കോർട്ട് വിധി ന്യായങ്ങളുടെ വിശദമായ വിവരണമാണ് ഉൾപ്പെടുന്നത്. ശെരിസ്തദാർ പദവി വഹിച്ചിരുന്ന പി. ജോൺ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ വ്യത്യസ്ത വ്യവഹാരങ്ങളിൽ ഹൈക്കോടതി നിർദ്ദേശിക്കുന്ന തീർപ്പ് കുറിച്ചിരിക്കുന്നു. ഭൂമി സംബന്ധമായുള്ള വ്യവഹാരങ്ങളിലുള്ള തീർപ്പ് ഇതിൽ ഏറെ പ്രാധാന്യമുള്ളതാണ്. പാട്ടബാക്കി ഉൾപ്പെടെയുള്ള വ്യവസ്ഥകളെ സംബന്ധിക്കുന്ന നിയമങ്ങളും ഇതിൽ ഉൾപ്പെടുന്നു. കരാർ ലംഘനവും വിവാഹമോചനവും ദത്ത് നിയമങ്ങളും ഇതിൽ വിശദീകരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഹൈകൊർട്ട വിധി
- പ്രസിദ്ധീകരണ വർഷം: 1875
- അച്ചടി: ചർച്ച് മിഷൻ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 102
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
