1999 – ഏപ്രിൽ 16 – മലയാളം ന്യൂസ്

1999 ൽ സൗദി റിസർച്ച് ആൻഡ് പബ്ലിഷിങ്ങ് കമ്പനി പ്രസിദ്ധീകരിച്ച  മലയാളം ന്യൂസ് എന്ന ദിനപത്രത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1999 - April - 16 - മലയാളം ന്യൂസ്
1999 – April – 16 – മലയാളം ന്യൂസ്

സൗദി അറേബ്യയിലെ ജെദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗദി റിസർച്ച് ആൻഡ് പബ്ലിഷിങ്ങ് കമ്പനിയുടെ പ്രസിദ്ധീകരണമായിരുന്നു ഈ ദിനപത്രം. ഇന്ത്യക്കു പുറത്തു നിന്നും പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള ദിനപത്രത്തിൻ്റെ ആദ്യത്തെ പ്രതി നിലയിൽ ഈ പ്രസിദ്ധീകരണം വളരെ പ്രാധാന്യമർഹിക്കുന്നു. ഇംഗ്ലീഷ്, അറബി, ഉർദു തുടങ്ങിയ ഭാഷകൾക്ക് പുറമെയാണ് ആദ്യമായി മലയാളപത്രം ഇവർ ഇറക്കിയത്. സൗദി അറേബ്യയിലെ പ്രഥമ ഇംഗ്ലീഷ് പത്രം എന്ന നിലയിൽ ചരിത്രത്തിൽ സ്ഥാനം നേടിയ അറബ് ന്യൂസ് ആയിരുന്നു ഇവരുടേ പ്രഥമ സംരംഭം. മലയാള പത്രപ്രവർത്തകനും ഗൾഫ് മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വവുമായ ഫാറൂഖ് ലുഖ്മാൻ ആയിരുന്നു സ്ഥാപക പത്രാധിപർ.

അന്നത്തെ രാഷ്ട്രപതി ശ്രീ. കെ.ആർ. നാരായണൻ്റെ ആശംസാ സന്ദേശം, അന്നത്തെ വാജ്പേയി സർക്കാർ ലോകസഭയിൽ അവതരിപ്പിച്ച വിശ്വാസ പ്രമേയ ചർച്ച, പാക്കിസ്ഥാൻ്റെ ഷാഹീൻ മിസ്സൈൽ പരീക്ഷണം, ബേനസീർ ഭൂട്ടോവിൻ്റെ അഞ്ചുവർഷത്തെ തടവ്, കേന്ദ്രത്തിൽ കോൺഗ്രസ്സ് ഗവണ്മെൻ്റ് വന്നാൽ സി.പി.എം പുറത്തുനിന്നു പിന്തുണക്കുമെന്ന മുഖ്യമന്ത്ര നായനാരുടെ പ്രസ്താവന, മെഡിക്കൽ സമരം – വിഷുദിനത്തിൽ രോഗികൾക്ക് ദുരിതമായി, ഷണ്മുഖദാസിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും, പ്രസാധകരുടെ കുറിപ്പ് എന്നീ വാർത്തകളായിരുന്നു പ്രസ്തുത പത്രത്തിൻ്റെ മുൻപേജിൽ. കൂടാതെ ഗൾഫ് വാർത്തകൾ, എഡിറ്റോറിയൽ, പ്രാദേശിക വാർത്തകൾ, ലോക വാർത്തകൾ, കായികവാർത്തകൾ എന്നിവയും ഉൾപ്പെടുന്നു. നിർഭാഗ്യവശാൽ ഈ പത്രം ഒരുമാസത്തോളമേ പ്രസിദ്ധീകരിച്ചുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്.

ശ്രീ. ബൈജു ജെ.ആർ. ബെംഗളൂരു ആണ് ഈ പത്രം ഡിജിറ്റൈസേഷനായി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മലയാളം ന്യൂസ്
  • പ്രസിദ്ധീകരണ വർഷം: 1999
  • അച്ചടി: Al Madeena Printing and Publishing Company, Jeddah
  • താളുകളുടെ എണ്ണം: 08
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *