1968 – ൽ പ്രസിദ്ധീകരിച്ച, തത്വവും നയവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതീയ ജനസംഘത്തിൻ്റെ തത്വവും നയവും ക്രോഡീകരിച്ചിട്ടുള്ള ലഘു പുസ്തകത്തിൻ്റെ മൂന്നാം പതിപ്പാണിത്. ഭാരതീയ തത്വചിന്തയുടെ അടിസ്ഥാനത്തിൽ സ്വർഗ്ഗീയ ദീനദയാൽ ഉപാദ്ധ്യായ കണ്ടെത്തിയ ഏകാത്മ മാനവതാ സിദ്ധാന്തമാണ് ജനസംഘത്തിൻ്റെ തത്വ നയങ്ങളുടെ ആധാരം. ഈ പുസ്തകത്തിലെ സിദ്ധാന്തപരമായ ഭാഗങ്ങൾ കുറച്ചു ഗഹനമാണ്. ഉചിതമായ രീതിയിൽ ചിന്തിച്ചു മനസ്സിലാക്കേണ്ടവയാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: തത്വവും നയവും
- പ്രസിദ്ധീകരണ വർഷം: 1968
- അച്ചടി: ജയഭാരത് പ്രിൻ്റിംഗ് പ്രസ്സ്, കോഴിക്കോട്
- താളുകളുടെ എണ്ണം: 66
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
