1948 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ഇന്ത്യയുടെ സാമ്പത്തികപ്രശ്നം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായ പഠനം നടത്തുന്ന ഗ്രന്ഥമാണിത്. സ്വാതന്ത്ര്യത്തിനു ശേഷവും ബ്രിട്ടീഷ് ഭരണത്തിൻ്റെ സ്വാധീനം നമ്മുടെ സാമ്പത്തിക മേഖലയിൽ പ്രകടമായിരുന്നു. അതിനെ അതിജീവിക്കാനുള്ള പരിശ്രമങ്ങളാണ് കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. വൻകിട കുത്തക കമ്പനികളുടെ കടന്നുവരവ് രാജ്യത്തെ സാമ്പത്തിക വിതരണത്തെ കാര്യമായി ബാധിച്ചു. കൃഷിയിൽ അധിഷ്ഠിതമായ രാജ്യമായതുകൊണ്ട് തന്നെ കാർഷിക മേഖലയിലുള്ള പ്രതിസന്ധികൾ എല്ലാകാലത്തും രാജ്യത്തെ ഉലച്ചു കൊണ്ടിരിക്കുന്നു. രാജ്യം പിന്തുടർന്ന് പോരുന്ന സാമ്പത്തിക നയവും കുറ്റമറ്റത് അല്ലാത്ത അവസ്ഥയിൽ പലവിധത്തിൽ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനുള്ള പരിഹാരങ്ങൾ തേടിയുള്ള ചർച്ചയും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഇന്ത്യയുടെ സാമ്പത്തികപ്രശ്നം
- പ്രസിദ്ധീകരണ വർഷം: 1948
- അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
- താളുകളുടെ എണ്ണം: 78
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
