1968-ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ രചിച്ച ‘മലയാം കൊല്ലം’ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കാളിദാസകൃതികളുടെ ആഴവും ഗാംഭീര്യവും വെളിപ്പെടുത്തുന്നതിൽ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്ന കവിസാർവ്വഭൗമൻ എന്നാണ് തമ്പുരാനെ ഈ പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് മലയാള മാസങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഈ കാവ്യത്തിൻ്റെ ഉള്ളടക്കം. ഒരോ മാസത്തിലും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവരിലുണ്ടാകുന്ന സ്വാധീനം, ആ മാസങ്ങളിലെ പ്രധാന ആഘോഷങ്ങൾ എന്നിവയെല്ലാം ഈ കൃതിയിൽ മനോഹരമായി വർണ്ണിച്ചിരിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മലയാം കൊല്ലം
- രചയിതാവ്: കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ
- അച്ചടി: Rainbow Printings, Kodungallur
- താളുകളുടെ എണ്ണം: 192
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
