1958 – ൽ പ്രസിദ്ധീകരിച്ച, മൂർക്കോത്ത് കമാരൻ രചിച്ച കാകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കാക്കകളുടെ ജീവിതത്തെക്കുറിച്ച് മൂർക്കോത്ത് കുമാരൻ എഴുതിയ ഗ്രന്ഥമാണിത്. ആഹാര സമ്പാദനവും ജീവിതചര്യകളും ഉൾപ്പെടെ കാക ജീവിതത്തിൻ്റെ സൂക്ഷ്മമായ അപഗ്രഥനം ആണ് ഈ പുസ്തകം. ലളിതമായ ഭാഷയിൽ വിശദീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കാക്കകളെ കുറിച്ചുള്ള വിശ്വാസങ്ങളും പഠനവിധേയമാക്കിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കാകൻ
- പ്രസിദ്ധീകരണ വർഷം: 1958
- അച്ചടി: വിദ്യാവിലാസം പ്രസ്സ്, തലശ്ശേരി
- താളുകളുടെ എണ്ണം: 72
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
