1970 – ൽ പ്രസിദ്ധീകരിച്ച, എൻ.കെ. സുകുമാരൻ രചിച്ച ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജന്മിത്വ വ്യവസ്ഥയുടെ ദൂഷ്യവശങ്ങൾ തടഞ്ഞുകൊണ്ട് നിലവിൽ വന്ന ഭൂപരിഷ്കരണ നിയമങ്ങളുടെ വിശദാംശങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടിയാന്മാരെ ഒഴിപ്പിച്ച് ഭൂമി നേരിട്ട് കൈവശപ്പെടുത്താനുള്ള ജന്മിമാരുടെ പദ്ധതി പരാജയപ്പെടുത്തുകയായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം. കുടിയാൻ്റെ നിർവചനവും പാട്ടം വ്യവസ്ഥയുടെ പൂർണ്ണമായ വിശദീകരണവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുടികിടപ്പുകാരൻ്റെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള എല്ലാ നിയമങ്ങളുടെയും വിശദമായ അവലോകനം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ
- പ്രസിദ്ധീകരണ വർഷം: 1970
- അച്ചടി: മിനർവാ പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 400
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
