1961 – ൽ പ്രസിദ്ധീകരിച്ച, ഫാദർ വിക്ടർ രചിച്ച സാമൂഹ്യശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രിസ്ത്യൻ സോഷ്യോളജി എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ വിവർത്തനമാണ് ഈ ഗ്രന്ഥം. ക്രിസ്ത്യൻ വീക്ഷണ കോണിലൂടെയും ബൈബിൾ തത്ത്വങ്ങളിലൂടെയും സമൂഹത്തെയും സാമൂഹിക പെരുമാറ്റങ്ങളെയും നിരീക്ഷിക്കുകയാണ് ഇവിടെ. സാമൂഹ്യശാസ്ത്രത്തിൻ്റെ പ്രാധാന്യവും പഠന പശ്ചാത്തലവും ഇതിൽ വിവരിക്കുന്നു. അതോടൊപ്പം കത്തോലിക്കാ സാമൂഹ്യശാസ്ത്രത്തിൻ്റെ നിർവചനവും വിശദീകരണവും ഉൾപ്പെടുത്തിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സാമൂഹ്യശാസ്ത്രം
- പ്രസിദ്ധീകരണ വർഷം: 1961
- താളുകളുടെ എണ്ണം: 112
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
