1913-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച മാതൃകാജീവിതങ്ങൾ – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യത്തിലെ പ്രാരംഭകാല കൃതികളിൽ ശ്രദ്ധേയമായ ഒന്നാണ് ഈ കൃതി. 1913-ൽ ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഈ ഗ്രന്ഥം ജീവിത മൂല്യങ്ങൾ പഠിപ്പിക്കുന്ന ഒരു പ്രചോദനാത്മക കൃതിയാണ്. രാജപുത്രചരിത്രത്തിലെ വീരപുരുഷന്മാരുടെയും സ്ത്രീരത്നങ്ങളുടെയും നന്മ, ധാർമ്മികത, ആത്മവിശ്വാസം എന്നിവയുടെ പ്രാധാന്യം വായനക്കാരിലേക്ക് എത്തിക്കുന്ന നാലു ചരിത്രകഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മാതൃകാജീവിതങ്ങൾ – ഒന്നാം ഭാഗം
- പ്രസിദ്ധീകരണ വർഷം: 1913
- അച്ചടി: S.V. Press, Trivandrum
- താളുകളുടെ എണ്ണം: 66
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
