1969 – ൽ പ്രസിദ്ധീകരിച്ച, ശങ്കരാചാര്യർ രചിച്ച അപരോക്ഷാനുഭൂതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശങ്കരാചാര്യർ രചിച്ച അദ്വൈത വേദാന്ത ഗ്രന്ഥമാണ് അപരോക്ഷാനുഭൂതി. ‘അപരോക്ഷ’ എന്നാൽ പ്രത്യക്ഷമായത് അല്ലെങ്കിൽ പരോക്ഷമല്ലാത്തത് എന്നും, ‘അനുഭൂതി’ എന്നാൽ അനുഭവം എന്നും അർത്ഥമാക്കുന്നു. ആത്മാവ് അഥവാ ബ്രഹ്മം എന്നത് മറ്റൊരാൾ പറഞ്ഞു മനസ്സിലാക്കേണ്ടതല്ല, മറിച്ച് സ്വയം നേരിട്ട് അനുഭവിക്കേണ്ടതാണെന്ന് ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. ആത്മാവ് ബ്രഹ്മം തന്നെയാണ് എന്ന നേരിട്ടുള്ള ബോധമാണ് അപരോക്ഷാനുഭൂതി. ജീവാത്മാവും പരമാത്മാവും ഒന്നാണെന്നും ലോകം മിഥ്യയാണെന്നുമുള്ള അദ്വൈത തത്വവും ഇതിൽ വിവരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: അപരോക്ഷാനുഭൂതി
- പ്രസിദ്ധീകരണ വർഷം: 1969
- അച്ചടി: ശിവ പ്രസ്സ്, കോട്ടനാട്
- താളുകളുടെ എണ്ണം: 112
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
