1906 – രാമായണം പാന

1906-ൽ പ്രസിദ്ധീകരിച്ച, രാമായണം പാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ചമ്പുകാവ്യങ്ങളും മഹാകാവ്യങ്ങളും പോലെ പഴയകാലത്ത് രചന നിർവഹിച്ചിരുന്ന സാഹിത്യഗണമാണ് പാനപ്പാട്ടുകൾ. പുത്തൻ പാന, ജ്ഞാനപ്പാന തുടങ്ങി ഈ വിഭാഗത്തിൽ മലയാളത്തിൽ എണ്ണപ്പെട്ട കൃതികൾ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് രാമായണം പാന. കൊല്ലവർഷം 981 മുതൽ 984 വരെ കൊച്ചിരാജ്യത്തിലെ രാജാവായിരുന്ന രാമവർമ്മ രാമായണത്തിലെ സുന്ദരകാണ്ഡത്തെ അവലംബിച്ചെഴുതിയ സുന്ദരകാണ്ഡം പാനയും വലിയ ഇക്കു അമ്മ തമ്പുരാൻ എന്നറിയപ്പെടുന്ന സുഭദ്ര തമ്പുരാട്ടി എഴുതിയ യുദ്ധകാണ്ഡം പാനയും ചേർത്തു പ്രസിദ്ധീകരിച്ചതാണ് ഈ രാമായണം പാന. വായുസംബന്ധമായ രോഗത്താൽ കഷ്ടപ്പെട്ടിരുന്ന രാമവർമ്മ വായുപുത്രനായ ഹനുമാൻ്റെ പ്രസാദം ഉണ്ടാകണമെന്ന് ആഗ്രഹിച്ചാണ് ഹനുമാൻ മുഖ്യ കഥാപാത്രമായി വരുന്ന സുന്ദരകാണ്ഡം പാനപ്പാട്ടാക്കി മാറ്റി എഴുതിയത്. ഗ്രന്ഥരചന കൊണ്ട് അദ്ദേഹത്തിൻ്റെ അസുഖം ഭേദമായി എന്നാണ് ഐതിഹ്യം. ഇന്ന് പ്രസിദ്ധരല്ലാത്ത ഈ രണ്ട് എഴുത്തുകാരെപ്പറ്റിയും അവരുടെ രചനകളെപ്പറ്റിയും വിശദമായി പ്രസ്താവനയിൽ മാണിക്കത്ത് ശങ്കരമേനോൻ എഴുതിയിട്ടുണ്ട്.

വരികൾ തിരിക്കാതെ പഴയരീതിയിലാണ് പാന അച്ചടിച്ചിട്ടുള്ളത്. അച്ചടിപ്പിഴവുകൾക്ക് അവസാനം ശുദ്ധിപത്രവും കൊടുത്തിട്ടുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  രാമായണം പാന
  • പ്രസിദ്ധീകരണ വർഷം: 1906
  • അച്ചടി: Union Press, Cochin
  • താളുകളുടെ എണ്ണം: 204
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *