1930 – രണ്ടു ഭാഷാചമ്പുക്കൾ

1930-ൽ പ്രസിദ്ധീകരിച്ച, കെ. സാംബശിവ ശാസ്ത്രി എഡിറ്റ് ചെയ്ത രണ്ടു ഭാഷാചമ്പുക്കൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗജേന്ദ്രമോക്ഷം, രാവണവിജയം എന്നീ രണ്ടു ഭാഷാചമ്പുക്കളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ ചമ്പുക്കളുടെയും രചയിതാവ് പ്രസിദ്ധനായ പുനം നമ്പൂതിരി ആയിരിക്കാനാണ് സാധ്യതയെന്ന് കെ. സാംബശിവ ശാസ്ത്രി മുഖവുരയിൽ അഭിപ്രായപ്പെടുന്നു. പുനത്തിൻ്റേതെന്ന് ഉറപ്പുള്ള ശ്ലോകങ്ങളിലെ സമാനമായ പദപ്രയോഗങ്ങൾ ഈ കൃതികളിലും കാണപ്പെടുന്നത് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.സരസമായ സാഹിത്യശൈലിയും പദപ്രയോഗങ്ങളിലെ മനോഹാരിതയും ഈ കൃതികളുടെ പ്രത്യേകതയാണ്.

ശ്രീമൂലം ഗ്രന്ഥാവലി സീരീസിൽ ഇരുപത്തിഅഞ്ചാമത്തെ പുസ്തകമായാണ് രണ്ടു ഭാഷാചമ്പുക്കൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു ഭാഷാചമ്പുക്കൾ
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി:  The Superintendent, Government Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 46
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *