1961 – ൽ പ്രസിദ്ധീകരിച്ച, ഇസ്ലാം ബാലബോധിനി അഥവാ നമസ്കാരക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുട്ടികളുടെ മതപഠനം ലക്ഷ്യമാക്കി രചിക്കപ്പെട്ട പുസ്തകമാണിത്. ഇസ്ലാം മതത്തിലെ വിശ്വാസങ്ങളെയും വിശ്വാസ ലംഘനങ്ങളെയും കുറിച്ച് വളരെ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ലളിതമായ ഭാഷയിൽ ചോദ്യോത്തര രൂപത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും ഇതിൽ വന്നു പോകുന്നുണ്ട്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഇസ്ലാം ബാലബോധിനി അഥവാ നമസ്കാരക്രമം
- പ്രസിദ്ധീകരണ വർഷം: 1961
- അച്ചടി: ആസാദ് പ്രിൻ്റേഴ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 122
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
