1923 – ൽ പ്രസിദ്ധീകരിച്ച, പള്ളത്ത് രാമൻ പരിഭാഷപ്പെടുത്തിയ പ്രകൃതിവിലാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിഖ്യാത മഹാകവിയായ വില്യം വേഡ്സ് വർത്തിൻ്റെ ഗ്രന്ഥങ്ങളിൽ അവിടവിടെയായിക്കിടന്നിരുന്ന കാവ്യഭംഗികളെത്തേടിപ്പിടിച്ച് അവയെ ആംഗലേയഭാഷയിലേക്ക് തർജ്ജിമ ചെയ്തിരിക്കുകയാണ് സമകാലിക കവികളിൽ ഒരാളായ പള്ളത്ത് രാമൻ. ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്. ഭാഷാസാഹിത്യത്തിൻ്റെ പരിപൂർണ്ണമായ പുരോഗതിക്ക് ഇത്തരത്തിലുള്ള തർജ്ജിമകൾ ആവശ്യകമാണ് എന്ന് അദ്ദേഹം അവതാരികയിൽ പറയുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പ്രകൃതിവിലാസം
- പ്രസിദ്ധീകരണ വർഷം: 1923
- അച്ചടി: Vidya Vinodini Press, Trichur
- താളുകളുടെ എണ്ണം: 56
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
