1922– ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ രചിച്ച തുപ്പൽ കോളാമ്പി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പച്ച മലയാള പ്രസ്ഥാനത്തിൻ്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. അദ്ദേഹം നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ നിമിഷ കാവ്യങ്ങളിൽ ഒന്നാണ് ‘തുപ്പൽ കോളാമ്പി’. കഥയിൽ കോളാമ്പിക്ക് പ്രാധാന്യമുള്ളതുകൊണ്ടാണ് ഈ ശീർഷകം നൽകിയതെന്ന് നിരൂപകൻ സൂചിപ്പിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: തുപ്പൽ കോളാമ്പി
- പ്രസിദ്ധീകരണ വർഷം: 1922
- അച്ചടി: ലക്ഷ്മി സഹായാ പ്രസ്സ്, കോട്ടക്കൽ
- താളുകളുടെ എണ്ണം: 42
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
