1920– ൽ പ്രസിദ്ധീകരിച്ച, ‘മദ്ധ്യമവ്യായോഗം’ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാസകൃതിയായി കരുതപ്പെടുന്ന ഈ കൃതി മഹാകവി വള്ളത്തോൾ നാരായണമേനോനാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ഘടോൽക്കചൻ്റെ ബാധയിൽ നിന്ന് ഒരു ബ്രാഹ്മണകുടുംബത്തെ ഭീമസേനൻ രക്ഷിക്കുന്നതാണ് ഇതിലെ വിഷയം. ഭീമസേനൻ്റെയും പുത്രനായ ഘടോൽക്കചൻ്റെയും പരാക്രമപ്രൗഢി, ബ്രാഹ്മണർക്കു ജാത്യാ ഉള്ള സാധുസ്വഭാവം, ഹിഡിംബയുടെ ഭർത്തൃഭക്തി ഇങ്ങനെ വായനക്കാർക്ക് ഹൃദയാകർഷകമായിത്തീരുന്ന പലതും ഇതിലുണ്ട്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മദ്ധ്യമവ്യായോഗം
- പ്രസിദ്ധീകരണ വർഷം: 1920
- അച്ചടി: ലക്ഷ്മീ സഹായം അച്ചുകൂടം, കോട്ടക്കൽ
- താളുകളുടെ എണ്ണം: 42
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
