1959 – ൽ പ്രസിദ്ധീകരിച്ച, ലിയൂഷാവോ – ചി രചിച്ച എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചൈനീസ് ജനാധിപത്യ റിപ്പബ്ലിക്കിലെ കേന്ദ്ര ജനകീയ ഗവൺമെൻ്റിൻ്റെ വൈസ് ചെയർമാൻ ആയിരുന്ന ലിയൂഷാവോ – ചി രചിച്ച ഗ്രന്ഥമാണ് ഇത്. ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ എങ്ങനെ ഒരു നല്ല വ്യക്തി ആകണമെന്നും തൻ്റെ ജീവിതം എങ്ങനെ സമൂഹത്തിനുവേണ്ടി ഉപയോഗിക്കണമെന്നും ഈ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ ആദ്യം സ്വയം മാറ്റം വരുത്തണം. വ്യക്തി തൻ്റെ ചിന്തകളും പ്രവൃത്തികളും നിരന്തരം പരിശോധിച്ച് തിരുത്തലുകൾ വരുത്തണം. പ്രവർത്തകന് പാർട്ടിയോടുള്ള വിശ്വാസവും വളരെ പ്രധാനമാണ്. വ്യക്തിപരമായ ആഗ്രഹങ്ങളെക്കാൾ പാർട്ടിയുടെയും സമൂഹത്തിൻ്റെയും നന്മയ്ക്ക് മുൻഗണന നൽകണം. ജനങ്ങൾക്ക് സേവനം ചെയ്യുക എന്നതാണ് നല്ല കമ്മ്യൂണിസ്റ്റിൻ്റെ പ്രധാന ലക്ഷ്യം. സ്വന്തം ലാഭത്തിനായി പ്രവർത്തിക്കാതെ പൊതുസമൂഹത്തിൻ്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കണം. മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റ് എപ്പോഴും നൈതികമായി ശക്തനും സത്യസന്ധനുമായിരിക്കണം എന്നും ഈ പുസ്തകത്തിലൂടെ പ്രസ്താവിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം?
- പ്രസിദ്ധീകരണ വർഷം: 1959
- അച്ചടി: സരസ്വതി പ്രസ്സ്, കോഴിക്കോട്
- താളുകളുടെ എണ്ണം: 142
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
