1967 – ൽ പ്രസിദ്ധീകരിച്ച, സി.ആർ. കുഞ്ഞുണ്ണി വിവർത്തനം തയ്യാറാക്കിയ സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ – ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ വ്യത്യസ്ത നിയമങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. സോഷ്യലിസ്റ്റ് തൊഴിൽ നിയമത്തിൻ്റെ രൂപരേഖയാണ് ആദ്യത്തെ അധ്യായത്തിൽ ഉൾപ്പെടുന്നത്. തൊഴിലാളികളെ സംബന്ധിക്കുന്ന അവകാശങ്ങളെക്കുറിച്ചുള്ള വിവരണം ഈ അധ്യായത്തിൽ ഉൾപ്പെടുന്നു. സിവിൽ നിയമത്തിൻ്റെ രൂപരേഖയാണ് രണ്ടാമത്തെ അധ്യായം. സിവിൽ നിയമങ്ങളുടെ മൗലിക തത്വങ്ങൾ ഇവിടെ വിശദമാക്കുന്നു. മൂന്നാം അധ്യായത്തിൽ സോഷ്യലിസ്റ്റ് ക്രിമിനൽ നിയമത്തിൻ്റെ സങ്കല്പം അവതരിപ്പിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ – ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ
- പ്രസിദ്ധീകരണ വർഷം: 1967
- അച്ചടി: കറൻ്റ് പ്രിൻ്റേഴ്സ്, തൃശൂർ
- താളുകളുടെ എണ്ണം: 208
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
