1955 – ശാസ്ത്രവും മതവും – വി.പി. രാമമേനോൻ

1955 – ൽ പ്രസിദ്ധീകരിച്ച, വി.പി. രാമമേനോൻ രചിച്ച ശാസ്ത്രവും മതവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - ശാസ്ത്രവും മതവും - വി.പി. രാമമേനോൻ
1955 – ശാസ്ത്രവും മതവും – വി.പി. രാമമേനോൻ

ശാസ്ത്രത്തിൻ്റെയും മതത്തിൻ്റെയും പ്രാധാന്യം ചർച്ച ചെയ്യുന്ന പുസ്തകമാണിത്. മനുഷ്യരാശിയുടെ ഉത്ഭവത്തെയും വികാസത്തെയും കുറിക്കുന്ന സിദ്ധാന്തങ്ങൾ മതവും ശാസ്ത്രവും പങ്കുവയ്ക്കുന്നുണ്ട്. ഇവയുടെ നിജസ്ഥിതിയെ കുറിച്ചുള്ള വിശദമായ പഠനമാണിത്. ശാസ്ത്രവും മതവും തമ്മിലുള്ള തുല്യമായ ചേർച്ചയിലൂടെയാണ് മനുഷ്യജീവിതം നിലനിൽക്കുന്നത് എന്ന് ലേഖകൻ കരുതുന്നു. ഇന്ത്യ ഗവൺമെൻ്റിൻ്റെ ഫോക് ലോർ ലിറ്ററേച്ചർ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച കൃതിയാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശാസ്ത്രവും മതവും
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: വിശ്വഭാരതി പ്രസ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 73
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *