1956 – ൽ പ്രസിദ്ധീകരിച്ച, കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ് രചിച്ച ഭാഷാസാഹിത്യത്തിലെ പഴയ തലമുറ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യ ചരിത്രത്തിലെ പ്രമുഖരായ ആദ്യകാല സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന കൃതിയാണ് ഇത്. ഏഴ് സാഹിത്യകാരന്മാർ മലയാള ഭാഷയ്ക്ക് നൽകിയ മഹത്തരമായ സംഭാവനകൾ ഇവിടെ അടയാളപ്പെടുത്തുന്നു. ലേഖകൻ്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന രചനാ ശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഭാഷാസാഹിത്യത്തിലെ പഴയ തലമുറ
- പ്രസിദ്ധീകരണ വർഷം: 1956
- അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 181
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
