1954 – ൽ പ്രസിദ്ധീകരിച്ച, ആർനോൾഡ് . എസ്. ജെ രചിച്ച തിരുഹൃദയാനുകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈശോസഭക്കാരനായ അർണ്ണോൾഡ് എന്ന വൈദീകൻ ലത്തീൻഭാഷയിൽ രചിച്ച പുസ്തകത്തിൻ്റെ മലയാള തർജ്ജമയാണ് ഈ ഗ്രന്ഥം. പുത്തൻ പള്ളി സെമിനാരി വിദ്യാർത്ഥികളുടെ പരിശ്രമഫലമാണ് ഈ മലയാള തർജ്ജമ.ഈ മഹാഗ്രന്ഥം നാലു വകുപ്പുകൾ ആയിട്ടാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.
ഒന്നാം ഭാഗത്തിൽ, ഹൃദയവിശുദ്ധി വരുത്തുവാൻ ഉപയുക്തങ്ങളായ ഉപദേശങ്ങൾ, രണ്ടാം ഭാഗത്ത് ഈശോയുടെ കർമ്മോയുക്തമായ ജീവിതത്തിൽ അവിടുത്തെ തിരുഹൃദയത്തെ അനുകരിക്കുവാൻ ഉപയുക്തങ്ങളായ ഉപദേശങ്ങൾ. മൂന്നാം ഭാഗത്ത് നമ്മുടെ ദിവ്യരക്ഷകൻ്റെ പീഡാനുഭവ ജീവിതത്തിൽ തൻ്റെ തിരുഹൃദയത്തെ അനുകരിക്കുവാൻ തക്ക ഉപദേശങ്ങൾ.നാലാം പുസ്തകത്തിൽ പരമാനന്ദം അനുഭവിക്കുന്ന ഈശോയുടെ തിരുഹൃദയത്തോട് നമ്മെ യോജിപ്പിക്കുന്നതിന് പറ്റിയ ഉപദേശങ്ങൾ. ഇങ്ങനെ നാലു ഭാഗങ്ങൾ ആയി സംഗ്രഹിച്ചിരിക്കുന്ന ഒരു മഹാഗ്രന്ഥമാണ് ഈ പുസ്തകം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്:തിരുഹൃദയാനുകരണം
- രചന:ആർനോൾഡ് . എസ്. ജെ
- പ്രസിദ്ധീകരണ വർഷം: 1954
- അച്ചടി: ജെ.എം. പ്രസ്സ്, ആലുവ
- താളുകളുടെ എണ്ണം:825
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
