1910ൽ പ്രസിദ്ധീകരിച്ച എ. ആർ. രാജരാജ വർമ്മ രചിച്ച ഭാഷാ ഭൂഷണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാള ഭാഷയിലെ അലങ്കാര ശാസ്ത്രമാണ് ഉള്ളടക്കം. ഈ പുസ്തകം ഇറങ്ങുന്നതു വരെ ഈ വിഷയത്തിൽ ഒരു പുസ്തകം മലയാളത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഗ്രന്ഥ കർത്താവ് ആമുഖത്തിൽ പറയുന്നുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഭാഷാഭൂഷണം
- രചന: എ.ആർ. രാജരാജവർമ്മ
- പ്രസിദ്ധീകരണ വർഷം: 1910
- താളുകളുടെ എണ്ണം: 176
- അച്ചടി: Kerala Kalpadrumam mudralayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി