1981 – ൽ പ്രസിദ്ധീകരിച്ച രണരേഖ യുക്തിവാദ മാസികയുടെ പുസ്തകം 02 ലക്കം 05- ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊല്ലത്തു നിന്നും യുക്തിവാദി സംഘ നേതാവ് ശ്രീനി പട്ടത്താനത്തിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് രണരേഖ യുക്തിവാദ മാസിക. ഇടമറുകായിരുന്നു ഈ മാസികയുടെ മുഖ്യ ഉപദേഷ്ടാവ്. എൺപതുകളുടെ അവസാനത്തോടെ ഈ പ്രസിദ്ധീകരണത്തിന്റ പ്രസാധനം നിലച്ചു.
രണരേഖയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങൾ മത വിശ്വാസങ്ങളെയും,സാംസ്‌കാരിക അന്ധതകളെയും വസ്തുതാപരമായ നിരീക്ഷണങ്ങൾക്കു വിധേയമാക്കുന്നു. വിശ്വാസത്തിൻ്റെ പേരിൽ നില നില്ക്കുന്ന വിവേചനങ്ങളും അനീതികളും തുറന്നുകാട്ടാൻ ഈ മാസിക ശ്രെമിക്കുന്നു. മാസികയുടെ മുഖ്യലക്ഷ്യം യുക്തിയും ശാസ്ത്രബോധവും ഉപയോഗിച്ച് സാമൂഹികപരിഷ്കരണത്തിനു തുടക്കം കുറിക്കുക എന്നതായിരുന്നു. ഇതിലെ ലേഖനങ്ങളിൽ ദാർശനികതയുടെയും സാമൂഹിക ചിന്തയുടെയും ശക്തമായ സ്വാധീനം കാണാൻ സാധിക്കുന്നു. മതാന്ധതയെ ചോദ്യം ചെയ്യുവാനും,വ്യക്തിഗത സ്വാതന്ത്രത്തിനും, ബോധവൽക്കരണത്തിനും രണരേഖ വളരെയധികം പ്രാധാന്യം നല്കി.
1981 ഡിസംബരിൽ പുറത്തിറക്കിയ പുസ്തകത്തിൻ്റെ ഉള്ളടക്കം എം സി ജോസഫ് അന്തരിച്ചപ്പോൾ കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന് അദ്ദേഹം നല്കിയ സംഭാവനകളെക്കുറിച്ചും, ഒരു ഗുരുനാഥൻ എന്ന നിലയിൽ അദ്ദേഹവുമായി ഇടമറുകിനുണ്ടായിരുന്ന ബന്ധത്തെക്കുറിക്കുറിച്ചും, അദ്ദേഹത്തിൻ്റെ ജീവചരിത്രത്തെകുറിച്ചും വിശദീകരിക്കുന്നു .തികച്ചും സ്വതന്ത്ര ചിന്തകനായിരുന്ന ചിന്തകനായിരുന്ന എം. സി-യുടെ ഭാഷാശൈലി സരളവും സുന്ദരവുമാണ്. കുറിപ്പുകൾ എന്ന പേരിൽ വിർശനങ്ങളും എഴുതിയിരുന്നു. സാങ്കേതികമായ ബുദ്ധിമുട്ടുകളാൽ യുക്തിവാദി മാസിക നടത്തിക്കൊണ്ടു പോകുന്നത് പ്രയാസമായി തീർന്നപ്പോൾ ആ ചുമതല ധൈര്യപൂർവ്വം ഏറ്റെടുത്തു നാൽപതു വർഷത്തോളം മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. ഡോ .അംബേദ്ക്കർ ജാതി,ബ്രാഹ്മണ മേധാവിത്വം,മുസ്ലിം വർഗീയത എന്നിവയെ കുറിച്ചെഴുതുയ ലേഖനം, കൂടാതെ ഒരു മിനിക്കഥ,സംഘടനാപരമായ വാർത്തകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു ഈ ലക്കത്തിൽ.
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
രണരേഖ യുക്തിവാദ മാസിയുടെ പത്രാധിപർ ആയിരുന്ന ശ്രീനി പട്ടത്താനമാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 02 ലക്കം 05
- പ്രസിദ്ധീകരണ വർഷം: 1981
- താളുകളുടെ എണ്ണം: 20
- സ്കാൻ ലഭ്യമായ ഇടം: കണ്ണി