1985 – സിപിഐ(എം) – സിപിഐ ഭിന്നത

1985-ൽ പ്രസിദ്ധീകരിച്ച, ഹർകിഷൻ സിങ് സൂർജിത് രചിച്ച സിപിഐ(എം) – സിപിഐ ഭിന്നത  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഏഴ് ലേഖനങ്ങളാണ് ഇതിലുള്ളത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരെന്ന് പുസ്തകത്തിൽ കാണുന്നില്ല. സി പി ഐ (എം) – സി പി ഐ പിളർപ്പിനു ശേഷം രണ്ട് പ്രസ്ഥാനങ്ങൾക്കും ബഹുജനങ്ങൾക്കിടയിലുണ്ടായ സ്വാധീനവും രണ്ട് പാർട്ടികളും മുന്നോട്ട് വെച്ച നയപരിപാടികളും വിശകലനം ചെയ്യുന്നു. രാഷ്ട്രീയവും അടവുനയങ്ങളും വ്യത്യസ്തമെങ്കിലും രണ്ട് പാർട്ടികളും സഹകരിച്ച് മുന്നോട്ട് പോവേണ്ടുന്നതിൻ്റെ ആവശ്യകതയും ലേഖകൻ എടുത്തു പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : സിപിഐ(എം) – സിപിഐ ഭിന്നത
  • രചയിതാവ് : Harkishan Singh Surjeet
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 178
  • അച്ചടി:  Prathibha Printers and Social Scientist Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – മലയാളം അധ്യാപക സഹായി

1999 ൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച മലയാളം –  അധ്യാപക സഹായി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 1999 - മലയാളം അധ്യാപക സഹായി
1999 – മലയാളം അധ്യാപക സഹായി

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മലയാളം അധ്യാപക സഹായി
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 116
  • അച്ചടി: Vidyarambham Press Pvt Ltd, Alleppey
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1974 – എന്താണ് മാർക്സിസം

1974-ൽ പ്രസിദ്ധീകരിച്ച, എൻ ഇ ബാലറാം രചിച്ച എന്താണ് മാർക്സിസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിസം എന്ത്, പ്രത്യയശാസ്ത്രമെന്ന രീതിയിൽ അതിൻ്റെ പ്രാധാന്യം എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യുന്നു ആദ്യ അധ്യായത്തിൽ. പത്ത് അധ്യായങ്ങൾ അടങ്ങുന്ന ഉള്ളടക്കത്തിൽ വൈരുദ്ധ്യവാദം, മുതലാളിത്തം, ശാസ്ത്രീയ സോഷ്യലിസം എന്നിവയെല്ലാം തന്നെ വിശദമാക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു

  • പേര് : എന്താണ് മാർക്സിസം
  • രചയിതാവ് : എൻ ഇ ബാലറാം
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 86
  • അച്ചടി: Merit Printers, Vazhuthacaud, Tvm-14
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – നക്സലൈറ്റ് പ്രസ്ഥാനം ഇന്ന്

1979-ൽ പ്രസിദ്ധീകരിച്ച, ബിപ്ലബ് ദാസ് ഗുപ്ത രചിച്ച നക്സലൈറ്റ് പ്രസ്ഥാനം ഇന്ന് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് കെ കെ കൃഷ്ണകുമാർ ആണ്

1967-ൽ കനു സന്യാലിൻ്റെയും ചാരു മജൂംദാറിൻ്റെയും ജംഗൽ സന്താളിൻ്റേയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ൻ്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. 1970-കളോടെ പ്രസ്ഥാനം നിർണായകമായ ഘട്ടത്തിലായി, പല ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടു. എങ്കിലും, ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കകത്ത് ശ്രദ്ധേയമായ പ്രവണതയായി നക്സൽ പ്രസ്ഥാനം തുടരുന്നതിനെക്കുറിച്ച്  വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : നക്സലൈറ്റ് പ്രസ്ഥാനം
  • രചയിതാവ് : ബിപ്ലബ് ദാസ് ഗുപ്ത
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 76
  • അച്ചടി:  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Grimm Stories – A Book of Fireside tales

Read and Remember Teaching Unit സീരീസിൽ പ്രസിദ്ധപ്പെടുത്തിയ Grimm Stories – A Book of Fireside tales എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 Grimm Stories - A Book of Fireside tales
Grimm Stories – A Book of Fireside tales

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Grimm Stories – A Book of Fireside tales
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Press of the Publishers
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1950 – കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം

1950-ൽ പ്രസിദ്ധീകരിച്ച കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ പ്രഹസനം രചിച്ചിട്ടുള്ളത് ഫാദർ തോമ്മസ് വടശ്ശേരി എൽ. ഡി ആണ്

എ ഡി 451-ൽ നടന്ന ക്രിസ്ത്യൻ സഭയുടെ ഒരു എക്യുമെനിക്കൽ കൗൺസിൽ ആയിരുന്നു സുന്നഹദോസ് എന്നറിയപ്പെടുന്ന കൗൺസിൽ ഓഫ് ചാൽസിഡോൺ. ബെഥേനിയയിലെ ചാൽസിഡോൺ നഗരത്തിൽ (ഇപ്പോഴത്തെ തുർക്കി) 451 ഒക്ടൊബർ 8 മുതൽ നവംബർ 1 വരെ 520ലധികം ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ കൗൺസിൽ നടന്നു. യൂത്തിച്ചസിൻ്റെയും (Eutyches) നെസ്തോറിയസിൻ്റെയും (Nestorius) പഠിപ്പിക്കലിനെതിരെ എഫിസസിലെ എക്യുമെനിക്കൽ കൗൺസിലിൻ്റെ പഠിപ്പിക്കലുകൾ പുനസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കൗൺസിലിൽ നടന്ന തീരുമാനങ്ങൾ ക്രിസ്തുശാസ്ത്രസംവാദങ്ങളിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാക്കി

1949 മാർച്ച് 13-ന് തിരുവല്ലാ ഭദ്രാസന ദേവാലയത്തിൽ നടന്ന മഹായോഗത്തിൽ അവതരിപ്പിച്ച പ്രഹസനമാണ് ഇത്. ദൈവശാസ്ത്രസംബന്ധമായി നടത്തുന്ന പ്രസംഗങ്ങളും മറ്റും സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് പ്രഹസനരൂപത്തിൽ അവതരിപ്പിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 284
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – മരിയൻ ശാസ്ത്രം – തോമസ് മൂത്തേടൻ

1957 ൽ പ്രസിദ്ധീകരിച്ച തോമസ് മൂത്തേടൻ രചിച്ച മരിയൻ ശാസ്ത്രം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1957 - മരിയൻ ശാസ്ത്രം - തോമസ് മൂത്തേടൻ
1957 – മരിയൻ ശാസ്ത്രം – തോമസ് മൂത്തേടൻ

അദ്ധ്യയന മണ്ഡലം ഗ്രന്ഥാവലിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ദൈവമാതാവിനെ കുറിച്ചുള്ള മാർപാപ്പമാരുടെ തിരുവെഴുത്തുകൾ സമാഹരിച്ച് എഴുതിയിട്ടുള്ളതാണ് ഈ ലേഖന സമാഹാരം. മരിയൻ ശാസ്ത്രം, ജപമാല ഭക്തി, മരിയൻ ഭക്തി എന്നീ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിൽ ഒന്നാമത്തേതാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മരിയൻ ശാസ്ത്രം 
  • രചന: Thomas Moothedan
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 158
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – റാസ

1966 ൽ St. Joseph’s Pontifical Seminary, Alwaye പ്രസിദ്ധീകരിച്ച റാസ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1966 - റാസ
1966 – റാസ

സഭയുടെ കുർബ്ബാന പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, മേൽ പറഞ്ഞവയിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ രേഖയിലെ പ്രതിപാദ്യ വിഷയങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: റാസാ
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 72
  • അച്ചടി: Popular Press, Kalletumkara
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011 – ഇ.എം.എസും മലയാള സാഹിത്യവും

പി ഗോവിന്ദപ്പിള്ള രചിച്ച ഇ.എം.എസും മലയാള സാഹിത്യവും  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

രാഷ്ട്രീയരംഗത്ത് എന്ന പോലെ സാംസ്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇ എം എസ് എന്ന ധിഷണാശാലിയുടെ സാഹിത്യരംഗത്തും സാംസ്കാരിക മണ്ഡലങ്ങളിലുമുള്ള സൂക്ഷ്മവിചാരങ്ങൾ വിശകലനം ചെയ്യുന്ന കൃതിയാണ് പി ഗോവിന്ദപ്പിള്ളയുടെ  ‘ഇ എം എസും മലയാളസാഹിത്യവും’. പ്രതിഭയുടെ പ്രഭാവം, പ്രസ്ഥാനവും പ്രത്യയശാസ്ത്രവും, പ്രതിഭാസംഗമം, സാഹിത്യപ്രപഞ്ചം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി ഇം എം എസിന്റെ ഗ്രന്ഥങ്ങളുടെ രചനാപശ്ചാത്തലം, അദ്ദേഹത്തിന്റെ വ്യക്തിത്വവിശേഷം, നിരൂപണവൈദഗ്ധ്യം, പ്രത്യയശാസ്ത്രവീക്ഷണം എന്നിവ വിശദീകരിക്കുന്നു. മലയാളത്തിലെ മാർക്സിസ്റ്റുനിരൂപണത്തിനു അടിത്തറപാകിയ അടിസ്ഥാന സങ്കല്പങ്ങളെയും ഗോവിന്ദപ്പിള്ള ആലോചനയ്ക്കു വിധേയമാക്കുന്നുണ്ട്. അനുബന്ധങ്ങളായി 1992 ഏപ്രിൽ 26-27 തീയതികളിൽ പെരുമ്പാവൂരിൽ ചേർന്ന പുരോഗമന കലാസാഹിത്യസംഘത്തിന്റെ സാഹിത്യസമ്മേളനരേഖയും ഇ എം എസിന്റെ ജീവിതരേഖയും നൽകിയിരിക്കുന്നു.

പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തെ സജീവമാക്കുന്നതിന് ഇ എം എസിനോടൊപ്പം പ്രവർത്തിച്ച എം എൻ കുറുപ്പിനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

2006 ഏപ്രിലിൽ ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവന്നു. 2011-ൽ കോട്ടയം ഡി സി ബുക്സ് ഇറക്കിയ രണ്ടാം പതിപ്പാണ് ഇപ്പോൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇ.എം.എസും മലയാള സാഹിത്യവും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2011
  • അച്ചടി:  D.C.Press, Kottayam
  • താളുകളുടെ എണ്ണം: 296
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – രാഷ്ട്രീയ സംജ്ഞാകോശം – ബോറിസ് പുർട്ടിൻ

1979 ൽ പ്രസിദ്ധീകരിച്ച ബോറിസ് പുർട്ടിൻ രചിച്ച രാഷ്ട്രീയ സംജ്ഞാകോശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1979 - രാഷ്ട്രീയ സംജ്ഞാകോശം - ബോറിസ് പുർട്ടിൻ
1979 – രാഷ്ട്രീയ സംജ്ഞാകോശം – ബോറിസ് പുർട്ടിൻ

ഈ സംജ്ഞാകോശം മുന്നൂറോളം രാഷ്ട്രീയ സംജ്ഞകളെയും സങ്കല്പങ്ങളെയും മാർക്സിസ്റ്റ് ലെനിനിസ്റ്റ് വീക്ഷണത്തിൽ നിന്ന് വിശദീകരിക്കുന്നു. ഇന്ന് റേഡിയോ ടെലിവിഷൻ പ്രക്ഷേപണങ്ങളിലും പത്രങ്ങളിലും, രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക രചനകളിലും ഉപയോഗിക്കപ്പെടുന്ന സംജ്ഞകളും സങ്കല്പങ്ങളുമാണവ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : രാഷ്ട്രീയ സംജ്ഞാകോശം
  • രചയിതാവ്: Boris Putrin
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 112
  • അച്ചടി: Janatha Press, Madras
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി