1979 – സ്വതന്ത്ര സമുദായം – ഇ. മാധവൻ

1979  ൽ പ്രസിദ്ധീകരിച്ച  ഇ. മാധവൻ രചിച്ച സ്വതന്ത്ര സമുദായം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1979 - സ്വതന്ത്ര സമുദായം - ഇ. മാധവൻ
1979 – സ്വതന്ത്ര സമുദായം – ഇ. മാധവൻ

തിരുവിതാംകൂറും കൊച്ചിയും ഹിന്ദു രാജാക്കന്മാരും മലബാർ ബ്രിട്ടീഷ് കാരും സ്വേച്ഛാഭരണം നടത്തിയിരുന്ന 1934 ൽ ആയിരുന്നു ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൻ്റെ ആശയങ്ങൾ ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നതായതിനാൽ തിരുവിതാംകൂർ ഭരണകൂടം പുസ്തകങ്ങൾ കണ്ടുകെട്ടുകയും, കൊച്ചി ബ്രിട്ടീഷ് ഭരണകൂടങ്ങൾ പുസ്തകത്തിനു് നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. കേരളത്തിൽ ആശയപരമായ വിപ്ലവമുന്നേറ്റത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ പുസ്തകങ്ങളിലൊന്നാണ് സ്വതന്ത്രസമുദായം.
ചിന്തകനും, എഴുത്തുകാരനും, എസ്. എൻ. ഡി. പി യോഗം, സഹോദര സംഘം, യുക്തിവാദം, തീയ്യ യുവജനസംഘം, നിവർത്തനം എന്നീ പുരോഗമന പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു പുസ്തകരചയിതാവായ ഇ. മാധവൻ. സ്വതന്ത്രസമുദായം എന്നതു കൊണ്ട് രചയിതാവ് വിഭാവനം ചെയ്തത് ഈഴവ സമുദായത്തെയാണ്. ഈഴവർ ഹിന്ദുക്കളല്ലെന്നും, ഹിന്ദു മതത്തിൽ നിന്നും ദ്രോഹവും അപമാനവും ഏറ്റുവാങ്ങേണ്ടി വന്ന ഈഴവർ യാതൊരു മതവുമായും ബന്ധമില്ലാതെ സ്വതന്ത്രരായി ജീവിക്കണമെന്ന പ്രമേയമാണ് ഗ്രന്ഥകർത്താവ് പുസ്തകത്തിൽ ചർച്ചാവിഷയമാക്കുന്നത്. അതോടൊപ്പം തന്നെ ഹിന്ദുമതത്തിൻ്റെ പോരായ്മകളും, പൊരുത്തക്കേടുകളും, ഹിന്ദു വിശ്വാസങ്ങളിലെ ദൈവങ്ങൾ, ആരാധനാലയങ്ങൾ, ബ്രാഹ്മണമേധാവിത്വം എന്നിവയിലെ പൊള്ളത്തരങ്ങളും തുറന്നെഴുതുകയും ചെയ്തിട്ടുണ്ട്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്വതന്ത്ര സമുദായം
  • രചന: E. Madhavan
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 258
  • അച്ചടി: Kumari Printing Works, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – വിശുദ്ധഗ്രന്ഥം – പഴയനിയമം – പ്രവാചകന്മാർ

കേരളത്തിലെ ക.നി.മൂ.സ വിവർത്തക സംഘം പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്ത് വ്യാഖ്യാനസഹിതം 1950ൽ പ്രസിദ്ധീകരിച്ച വിശുദ്ധഗ്രന്ഥം – പഴയനിയമം – പ്രവാചകന്മാർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - വിശുദ്ധഗ്രന്ഥം - പഴയനിയമം - പ്രവാചകന്മാർ
1950 – വിശുദ്ധഗ്രന്ഥം – പഴയനിയമം – പ്രവാചകന്മാർ

പ്രവാചകന്മാരായ ഓബദ് യാ (Abdias) , യൗനാൻ (Jonas), നാഹോം (Nahum), ഹവ് കോക്ക് (Habakuk), മാലാകി (Malachy) എന്നിവരുടെ ഗ്രന്ഥങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തർജ്ജമ ചെയ്ത് വ്യാഖ്യാന സഹിതം ഈ പ്രവാചക ഗ്രന്ഥങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിച്ചതാണെന്ന് അനുമാനിക്കാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വിശുദ്ധഗ്രന്ഥം – പഴയനിയമം – പ്രവാചകന്മാർ
  • രചന: ക.നി.മൂ.സ വിവർത്തക സംഘം
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 134
  • അച്ചടി : St. Josephs Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – പുണ്യസ്വർഗ്ഗം തണ്യഭൂമി – ഏലിയാമ്മ ജോർജ്ജ്

1965  ൽ പ്രസിദ്ധീകരിച്ച  ഏലിയാമ്മ ജോർജ്ജ് രചിച്ച പുണ്യസ്വർഗ്ഗം തണ്യഭൂമി   എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1965 - പുണ്യസ്വർഗ്ഗം തണ്യഭൂമി - ഏലിയാമ്മ ജോർജ്ജ്
1965 – പുണ്യസ്വർഗ്ഗം തണ്യഭൂമി – ഏലിയാമ്മ ജോർജ്ജ്

1947 ൽ പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച കാതറിൻ ലബോറെയുടെ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന കൃതിയാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുണ്യസ്വർഗ്ഗം തണ്യഭൂമി
  • രചന: Eliamma George
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 84
  • അച്ചടി : St. Josephs Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1993 – Mount Carmel College Bangalore Annual

Through this post we are releasing the scan of 1993 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1992-93

 1993 - Mount Carmel College Bangalore Annual
1993 – Mount Carmel College Bangalore Annual

The annual contains Annual Report of the College for the year 1992-93 and various articles written by the students in English, Hindi, Tamil and Kannada . Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Mount Carmel College Bangalore Annual
  • Published Year: 1993
  • Number of pages: 192
  • Printer: Bharath Power Press, Bangalore
  • Scan link: Link

1997 – നമ്മുടെ റീത്ത് – പ്ലാസിഡ് പൊടിപാറ

1997  ൽ പ്രസിദ്ധീകരിച്ച  പ്ലാസിഡ് പൊടിപാറ രചിച്ച നമ്മുടെ റീത്ത്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1997 - നമ്മുടെ റീത്ത് - പ്ലാസിഡ് പൊടിപാറ
1997 – നമ്മുടെ റീത്ത് – പ്ലാസിഡ് പൊടിപാറ

കുർബാന ചൊല്ലുക, കാനോനിക ജപം നടത്തുക, കൂദാശകളും മറ്റും ശുശ്രൂഷിക്കുക, നോമ്പും ഉപവാസവും അനിഷ്ഠിക്കുക തുടങ്ങി ദൈവാരാധനയിലും ക്രൈസ്തവ നടപടികളിലും സ്വീകരിച്ചിരിക്കുന്ന രീതി എന്നതിനെയാണ് റീത്ത് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. റീത്തു ഭാഷയായി കൽദായ അഥവാ പൗരസ്ത്യസുറിയാനി സ്വീകരിച്ചിട്ടുള്ള പഴയ കൂറ്റുകാരുടെ റീത്തിനെയാണ് ഇവിടെ നമ്മുടെ റീത്ത് എന്നു വിശേഷിപ്പിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നമ്മുടെ റീത്ത്
  • രചന: Placid Podipara
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 276
  • അച്ചടി St.Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – Bishop Mathew Pothanamuzhi – Sapthathi Souvenir

19732 ൽ പ്രസിദ്ധീകരിച്ച Bishop Mathew Pothanamuzhi – Sapthathi Souvenirഎന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1973 - Bishop Mathew Pothanamuzhi - Sapthathi Souvenir
1973 – Bishop Mathew Pothanamuzhi – Sapthathi Souvenir

കോതമംഗലം രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാത്യു പോത്തനാമുഴിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയതാണ് ഈ സ്മരണിക. ബിഷപ്പിനെകുറിച്ചും, രൂപതയെ കുറിച്ചുമുള്ള ലേഖനങ്ങൾ, രൂപതയുടെ സാമൂഹിക വിദ്യഭ്യാസ, ആതുരസേവന മേഖലയിലെ പ്രവർത്തനങ്ങൾ, പുരാതന ദേവാലയങ്ങളുടെ ചിത്രങ്ങളും ചരിത്രവും തുടങ്ങിയ വിവരങ്ങളാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Bishop Mathew Pothanamuzhi – Sapthathi Souvenir
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 170
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2016 – പൂന്താനം മുതൽ സൈമൺ വരെ – പി ഗോവിന്ദപിള്ള

2016-ൽ പി ഗോവിന്ദപ്പിള്ള രചിച്ച പൂന്താനം മുതൽ സൈമൺ വരെ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്

മുപ്പതിലധികം വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ രചയിതാവായ പി.ജി യുടെ സാഹിത്യസംബന്ധിയായ രചനകൾ ഉൾപ്പെടുന്നതാണ് ഈ പുസ്തകം. ലക്ഷണമൊത്ത ഭക്തകവി എന്നതിലുപരി വരേണ്യവ്യവസ്ഥയോട് അമർഷം പുലർത്തിയിരുന്ന സാമൂഹ്യവിമർശകൻ കൂടി ആയിരുന്നു പൂന്താനം എന്നും കബീർ, തുളസിദാസ്, അക്ക മഹാദേവി തുടങ്ങി പലരെയും പോലെ വേദാന്തത്തിനു തൻ്റേതായ അർത്ഥമാനങ്ങൾ കൽപ്പിച്ച കവിയാണ് പൂന്താനം എന്നും സാമൂഹ്യവിമർശകനായ ഭക്തകവി എന്ന ആദ്യ ലേഖനത്തിൽ അദ്ദേഹം എഴുതുന്നു. തിരുവിതാംകൂറിൻ്റെ ആധുനികവൽക്കരണപ്രക്രിയയിൽ സ്വാതിതിരുനാളിൻ്റെ പങ്ക് വ്യക്തമാക്കുന്ന ലേഖനം, ഒട്ടേറെ മലയാള ക്രൈസ്തവഗാനങ്ങൾ രചിച്ച കെ വി സൈമണെക്കുറിച്ച് ഭക്തനും കലാപകാരിയുമായിരുന്ന മഹാകവി കെ വി സൈമൺ എന്നിവ ഈ പുസ്തകത്തിലെ ചില രചനകളാണ്

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പൂന്താനം മുതൽ സൈമൺ വരെ
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2016
  • അച്ചടി: Nirmala Press, Chalakkudy
  • താളുകളുടെ എണ്ണം:124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – വിശുദ്ധ ശവരിയാർ

വിശുദ്ധ ശവരിയാർ പുണ്യാളനെ (വിശുദ്ധ ഫ്രാൻസിസ് സേവ്യർ) പറ്റി ഫാദർ ഷെർഹാമ്മർ രചിച്ച കൃതി സി കെ മറ്റം പരിഭാഷ ചെയ്ത് വിശുദ്ധ ശവരിയാർ എന്ന പേരിൽ 1923 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1923 - വിശുദ്ധ ശവരിയാർ
1923 – വിശുദ്ധ ശവരിയാർ

ഫ്രാൻസിസ് പുണ്യവാൻ്റെ (വിശുദ്ധ ഫ്രാൻസിസ് സേവ്യർ/ ശവരിയാർ (എന്നു മലയാളീകരിച്ചു വിളിക്കുന്നു))  തിരു ശരീര പ്രദർശനം കൊണ്ട് ഭാരതത്തിലും ലോകമൊട്ടുക്കും പ്രശസ്തനാണു്. പുണ്യവാൻ്റെ പ്രവർത്തികളെയും പ്രസംഗങ്ങളെയും എഴുത്തുകളെയും പരാമർശിച്ചുകൊണ്ട് അനേകം പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വേദപ്രചാരണത്തിൽ ഇദ്ദേഹത്തിനു ലഭിച്ച അനിതരസാധാരണ വിജയരഹസ്യം മുന്നിർത്തി അധികം ആരും എഴുതിയിട്ടില്ല എന്ന വാസ്തവം മനസ്സിലാക്കി ആ ന്യൂനത പരിഹരിക്കുവാനായി എഴുതിയതാണ് ഈ കൃതിയെന്ന് ആമുഖത്തിൽ പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വിശുദ്ധ ശവരിയാർ
  • രചന: ഫാദർ ഷെർഹാമ്മർ/C.K. Mattam
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 72
  • അച്ചടി C M S Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – അസാധ്യകാര്യങ്ങളുടെ രണ്ടു മദ്ധ്യസ്ഥർ – ജോസഫ് വട്ടയ്ക്കാട്ട്

1935  ൽ പ്രസിദ്ധീകരിച്ച ജോസഫ് വട്ടയ്ക്കാട്ട് രചിച്ച അസാധ്യകാര്യങ്ങളുടെ രണ്ടു മദ്ധ്യസ്ഥർ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1935 - അസാധ്യകാര്യങ്ങളുടെ രണ്ടു മദ്ധ്യസ്ഥർ - ജോസഫ് വട്ടയ്ക്കാട്ട്
1935 – അസാധ്യകാര്യങ്ങളുടെ രണ്ടു മദ്ധ്യസ്ഥർ – ജോസഫ് വട്ടയ്ക്കാട്ട്

അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥർ എന്നറിയപ്പെടുന്ന വി. യൂദാ തദേവൂസിൻ്റെയും വി. റീത്തായുടെയും ജീവചരിത്രമാണ് ഈ പുസ്തകം. ഇവരെ കുറിച്ച് ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള മൂന്ന് നാലു ഗ്രന്ഥങ്ങളെ ആസ്പദിച്ച് എഴുതിയിട്ടുള്ളതാണ് ഈ കൃതി. അത്യുത്തമങ്ങളായ പല തത്വങ്ങളും പദ്യശകലങ്ങളും സന്ദർഭങ്ങൾക്ക് യോജിക്കും വിധം ഇതിൽ ചേർത്തിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: അസാധ്യകാര്യങ്ങളുടെ രണ്ടു മദ്ധ്യസ്ഥർ
  • രചന: Joseph Vattakkad
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 104
  • അച്ചടി: V. G. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – ഒരു പുതിയ രക്തസാക്ഷി – അനുഗൃഹീതനായ തെയോഫിൻ വേനാർഡ് – ജെ. പി. പെരയിര

1947  ൽ പ്രസിദ്ധീകരിച്ച ജെ. പി. പെരയിര രചിച്ച ഒരു പുതിയ രക്തസാക്ഷി – അനുഗൃഹീതനായ തെയോഫിൻ വേനാർഡ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1947 - ഒരു പുതിയ രക്തസാക്ഷി - അനുഗൃഹീതനായ തെയോഫിൻ വേനാർഡ് - ജെ. പി. പെരയിര
1947 – ഒരു പുതിയ രക്തസാക്ഷി – അനുഗൃഹീതനായ തെയോഫിൻ വേനാർഡ് – ജെ. പി. പെരയിര

പുണ്യവതിയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ ബഹുമാനത്തിനും ഭക്തിക്കും പാത്രീഭൂതനായിട്ടുള്ള രക്തസാക്ഷിയാണ് അനുഗൃഹീതനായ തെയോഫിൻ വേനാർഡ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രസിദ്ധ വിദേശ മിഷനറി സംഘമായ മേരിനോൾ സഭയുടെ സ്ഥാപകരിൽ ഒരാളായ വാൽഷ് മെത്രാൻ എഴുതിയ തെയോഫിൻ വേനാർഡിൻ്റെ ജീവചരിത്രത്തെ ആസ്പദമാക്കി എഴുതിയ സംക്ഷിപ്ത ജീവചരിത്ര ഗ്രന്ഥമാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഒരു പുതിയ രക്തസാക്ഷി – അനുഗൃഹീതനായ തെയോഫിൻ വേനാർഡ് 
  • രചന: J. P. Perayira
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി