1950ൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻ്റെയും ഡെപ്യൂട്ടി പ്രധാനമന്ത്രി സർദാർ വല്ലഭായി പട്ടേലിൻ്റെയും തിരുവിതാംകൂർ-കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മഹത് സന്ദർശനം എന്ന സന്ദർശന സ്മാരക ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നവഭാരത ശില്പികളിൽ പ്രധാനികളായ ഇവർ രണ്ടു പേർക്കും കുടുംബത്തിനും മഹാരാജാവും മന്ത്രിമാരും ചേർന്ന് നൽകിയ സ്വീകരണണങ്ങൾ, അവർ നടത്തിയ സന്ദർശനങ്ങളുടെയും പൊതുയോഗങ്ങളുടെയും വിശദ വിവരങ്ങൾ, അവർ ചെയ്ത പ്രസംഗങ്ങളുടെയും, ഉദ്ബോധനങ്ങൾ, ഉപദേശങ്ങൾ എന്നിവയുടെയും വിശദാംശങ്ങൾ, ഫോട്ടോകൾ, സന്ദർശനവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: മഹത് സന്ദർശനം
- പ്രസിദ്ധീകരണ വർഷം: 1950
- താളുകളുടെ എണ്ണം: 88
- പ്രസാധനം: Travancore Cochin Public Relations Department
- അച്ചടി: Government Press, Ernakulam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി