2003 നവംബർ മാസത്തെ വിദ്യാഭ്യാസ ദർശനം ആനുകാലികത്തിൽ (പുസ്തകം 02 ലക്കം 03) സ്കറിയ സക്കറിയ എഴുതിയ അധ്യയനവും അറിവധികാരവും വിജ്ഞാനയുഗത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കമ്പ്യൂട്ടർ സാക്ഷരതകൊണ്ടുള്ള പുതിയ വിജ്ഞാനക്രമത്തിൽ വിദ്യാർത്ഥികളും, അധ്യാപകരും, വിദ്യാലയങ്ങളും കേവല ഉപഭോക്താക്കളാകാതെ അറിവിൻ്റെ ഉല്പാദകർ, ഉടമകൾ, കർത്താക്കൾ എന്നീ നിലകളിലേക്ക് ഉയർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് ലേഖനം ഓർമ്മപ്പെടുത്തുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: അധ്യയനവും അറിവധികാരവും വിജ്ഞാനയുഗത്തിൽ
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 2003
- പ്രസാധകർ: Changanassery Athiroopatha Corporate Management
- താളുകളുടെ എണ്ണം: 04
- അച്ചടി: St.Joseph’s Orphanage Press, Changanassery
- സ്കാൻ ലഭ്യമായ ഇടം: കണ്ണി