1955 – ൽ പ്രസിദ്ധീകരിച്ച, മലയാളരാജ്യം പരിഭാഷ തയ്യാറാക്കിയായ ബൻജമിൻ ഫ്രാൻക്ലിൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനും ശാസ്ത്രജ്ഞനുമായിരുന്ന ബഞ്ചമിൻ ഫ്രാങ്ക്ളിൻ്റെ വിഖ്യാതമായ ആത്മകഥയുടെ ( The Autobiography of Benjamin Franklin ) മലയാള വിവർത്തനമാണ് ഈ പുസ്തകം. മലയാളരാജ്യം പത്രത്തിൻ്റെ പത്രാധിപ സമിതിയാണ് ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഫ്രാങ്ക്ളിൻ്റെ ജീവിതാനുഭവങ്ങൾ, വ്യക്തിത്വ വികസന തത്ത്വങ്ങൾ, സാമൂഹിക-ശാസ്ത്രീയ സംഭാവനകൾ എന്നിവ മലയാളി വായനക്കാർക്ക് ലളിതമായി പരിചയപ്പെടുത്താൻ ഈ ഗ്രന്ഥം ലക്ഷ്യമിടുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ബൻജമിൻ ഫ്രാൻക്ലിൻ
- രചന: മലയാളരാജ്യം
- പ്രസിദ്ധീകരണ വർഷം: 1955
- അച്ചടി: എസ്.ആർ.വി. പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 256
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
