1929 – ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി

യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിതയും കത്തോലിക്കസഭയിലെ ഒരു വിശുദ്ധയുമായ ജോൻ ഓഫ് ആർക്കിനെ പറ്റി 1929ൽ ഇറങ്ങിയ ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എൽ.സി. ഐസക്ക് ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്.

ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി
ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി

കുറച്ചധികം പ്രത്യേകതകളുള്ള ഫ്രണ്ട് മാറ്റർ ആണ് ഈ പുസ്തകത്തിന്. അക്കാലത്തെ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരി ആണ് പുസ്തകത്തിനു ആശീർവാദ ലേഖനം എഴുതിയിരിക്കുന്നത്.  അവതാരിക എഴുതിയിരിക്കുന്നത്  മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന പ്രശസ്തപുസ്തകം രചിച്ച പി.ജെ. തോമസ് ആണ് ശ്രീ. കെ.എം. പണിക്കർ മുഖവുര എഴുതിയിരിക്കുന്നു. ഇതിനൊക്കെ പുറമെ ശ്രീമാൻ സി, അന്തപ്പായിയുടെ അഭിപ്രായവും കാണാം.

നസ്രാണി ദീപികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്രോഡീകരിച്ചാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന്  പുസ്തകത്തിലെ വിവിധപ്രസ്താവനകളിൽ നിന്നു മനസ്സിലാക്കാം.

1932ൽ CMI സഭയുടെ പ്രയോർ ജനറൽ ആയിരുന്ന അച്ചൻ ലൈബ്രറിയിലേക്ക് കൊടുത്ത കോപ്പിയാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത് എന്ന് ഇതിലെ കൈയെഴുത്ത് സൂചിപ്പിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി
  • രചയിതാവ്: എൽ സി ഐസക്ക്
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 256
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

 

 

 

Leave a Reply

Your email address will not be published. Required fields are marked *