1925 സെപ്റ്റമ്പർ, ഒക്ടോബർ, 1926 ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പുറത്തിറങ്ങിയ ഗുരുനാഥൻ മാസികയുടെ പുസ്തകം 5 ലക്കം 2, 3, 6, 8, 9 എന്നീ 5 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകൾ സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.
തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസ മാസികയാണിത്. സി. എൻ. ഗോപാലൻ നായർ ആണ് ഗുരുനാഥൻ മാസികയുടെ പിറകിൽ. 1920-ൽ പ്രസിദ്ധീകരണം ആരംഭിച്ചു എന്ന് കരുതാം. ഇത് എത്രകാലം വരെ പ്രസിദ്ധീകരിച്ചു എന്നും, ഈ മാസികയെപറ്റിയുള്ള മറ്റ് വിവരങ്ങൾ ഒന്നും പൊതു ഇടത്ത് ലഭ്യമല്ല. തിരുവിതാംകൂറിലെ വിദ്യാഭ്യാസ സംബന്ധമായ ലേഖനങ്ങൾ ആണ് മാസികയുടെ ഉള്ളടക്കം.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
-
- പേര്: ഗുരുനാഥൻ
- പ്രസിദ്ധീകരണ വർഷം: 1925, 1926
- താളുകളുടെ എണ്ണം: 46, 42, 44, 40, 40
- സ്കാൻ ലഭ്യമായ ഇടം:
- 1925 സെപ്റ്റമ്പർ – 1101 കന്നി (Vol. 5, no. 2) കണ്ണി
- 1925 ഒക്ടോബർ – 1101 തുലാം (Vol. 5, no. 3) കണ്ണി
- 1926 ജനുവരി – 1101 മകരം (Vol. 5, no. 6) കണ്ണി
- 1926 മാർച്ച് – 1101 മീനം (Vol. 5, no. 8) കണ്ണി
- 1926 ഏപ്രിൽ – 1101 മേടം (Vol. 5, no. 9) കണ്ണി