1972 – കേളപ്പൻ എന്ന പ്രതിഭാസം – സി കെ മൂസ്സത്

1972ൽ ഇറങ്ങിയ ഒരു ആനുകാലികത്തിൻ്റെ സ്വാതന്ത്ര്യ ജൂബിലി സ്പെഷ്യൽ പതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ കേളപ്പൻ എന്ന പ്രതിഭാസം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അഖിലേന്ത്യാ തലത്തിൽ രാഷ്ട്രപിതാവിനുണ്ടായിരുന്ന സ്ഥാനമായിരുന്നു കേരളത്തിൽ കേളപ്പജിക്കുണ്ടായിരുന്നത് എന്നും, കേരള രാഷ്ട്രീയത്തിലെ ഒരു അദ്ഭുത പ്രതിഭാസമായിരുന്നു കേളപ്പൻ എന്നും വിവിധ പ്രസിദ്ധീകരങ്ങളിൽ കേളപ്പജിയും മറ്റു പ്രമുഖരും എഴുതിയ ലേഖനങ്ങൾ ഉദ്ധരിച്ച്‌ കൊണ്ട് ലേഖകൻ വിശദീകരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1972 - കേളപ്പൻ എന്ന പ്രതിഭാസം - സി കെ മൂസ്സത്
1972 – കേളപ്പൻ എന്ന പ്രതിഭാസം – സി കെ മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേളപ്പൻ എന്ന പ്രതിഭാസം
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 7
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011- വാക്കു കാണൽ – ഗദ്യത്തിലെ പഴമയും പുതുമയും – സ്കറിയ സക്കറിയ

2011 ൽ മ്യൂസ് മേരി ജോർജ്ജ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച പുതിയ കൃതി പുതിയ വായന എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ വാക്കു കാണൽ – ഗദ്യത്തിലെ പഴമയും പുതുമയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പ്രതിജനഭിന്നമായ വായനയിലെ ഭാഷാപരമായ സംവേദനത്തെ കുറിച്ചാണ് ലേഖനം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2011- വാക്കു കാണൽ - ഗദ്യത്തിലെ പഴമയും പുതുമയും - സ്കറിയ സക്കറിയ
2011- വാക്കു കാണൽ – ഗദ്യത്തിലെ പഴമയും പുതുമയും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വാക്കു കാണൽ – ഗദ്യത്തിലെ പഴമയും പുതുമയും
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: P.G.Nair Smaraka Gaveshana Kendram Aluva
  • അച്ചടി: Penta Offset Printers, Kottayam
  • താളുകളുടെ എണ്ണം: 10
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1980 – പ്രാചീനഗണിതം മലയാളത്തിൽ – സി.കെ. മൂസ്സത്

ഗണിതശാസ്ത്ര വിഷയത്തിൽ കേരളത്തിൻ്റെ മഹത്തായ സംഭാവനകളെ പറ്റി സി.കെ. മൂസ്സത്  1980ൽ പ്രസിദ്ധീകരിച്ച പ്രാചീനഗണിതം മലയാളത്തിൽ എന്ന പ്രശസ്തപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നിരവധി പ്രാചീനഗണിതശാസ്ത്രഗ്രന്ഥങ്ങൾ പരിശോധിച്ചും മറ്റുമാണ് താൻ ഈ പുസ്തകം തയ്യാറാക്കിയത് എന്ന ഗ്രന്ഥകാരനായ സി.കെ. മൂസത് പുസ്തകത്തിൻ്റെ ആമുഖത്തിൽ പറയുന്നു. വിജ്ഞാനകൈരളി മാസികയിൽ ഈ വിഷയം സംബന്ധിച്ച് ചില ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട് എന്ന സൂചന ആമുഖത്തിൽ ഉണ്ട്. അതിനെ വികസിപ്പിച്ച് ഒരു PhD എടുക്കാം എന്ന മോഹം തനിക്ക് ഉണ്ടായെങ്കിലും ബാച്ചിലർ ബിരുദക്കാരനു PhDക്ക് രജിസ്റ്റർ ചെയ്യാൻ പറ്റില്ല എന്ന സർവകലാശാല നിബന്ധന മൂലം അത് നടന്നില്ല. എന്നാൽ തുടർന്ന്  മദ്ധ്യകാല ഗണിതം മലയാളത്തിൽ എന്ന ഒരു പ്രബന്ധം താൻ ലോകമലയാള സമ്മേളനത്തിൽ അവതരിപ്പിച്ചു.  അതൊക്കെയാണ് ഈ പുസ്തകത്തിൻ്റെ പിറവിക്ക് കാരണമായത് എന്ന് അദ്ദേഹം ആമുഖത്തിൽ പറയുന്നു.

ഈ പുസ്തകത്തിലൂടെ താൻ കേരളത്തിൻ്റെ പഴയകാലഗണിതശാസ്ത്രമഹത്വത്തെ പറ്റി മനഃപായസമുണ്ണുവാനല്ല മറിച്ച് ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിൻ്റെ ധൈഷണിക നിലവാരം ഉയർത്താൻ ചുണക്കുട്ടികൾ ഉണ്ടാകും എന്നാണ് തൻ്റെ പ്രതീക്ഷ എന്ന് അദ്ദേഹം പറയുന്നു. കൂടുതൽ കേരളീയ ഗണിതപ്രതിഭകൾ ഉണ്ടാകും എന്നാണ് എന്നാണ് തൻ്റെ പ്രത്യാശ എന്നും അവർക്ക് വേണ്ടിയാണ് ഈ ഗ്രന്ഥം എന്നും അദ്ദേഹം പറയുന്നു.

കണക്കതികാരം പോലെയുള്ള ചില പ്രാചീന കേരളഗണിതഗ്രന്ഥങ്ങളെ കുറിച്ചും കേരളീയർ ഉപയോഗിച്ചിരുന്ന സംഖ്യാവ്യവസ്ഥ, അക്ഷരസംഖ്യകൾ, ഭിന്നങ്ങൾ, ശബ്ദസംഖ്യകൾ, നെൽ കണക്ക്, പാക്കുകണക്ക്, പൊൻ കണക്ക്, ഭൂമിയുടെ കണക്ക്,  പലിശക്കണക്ക്,  മാസശമ്പളക്കണക്ക് തുടങ്ങി പലതരം കണക്കുകളെക്കുറിച്ചും എല്ലാം അദ്ദേഹം ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1980 - പ്രാചീനഗണിതം മലയാളത്തിൽ - സി.കെ. മൂസ്സത്

1980 – പ്രാചീനഗണിതം മലയാളത്തിൽ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പ്രാചീനഗണിതം മലയാളത്തിൽ
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം: 228
  • അച്ചടി: Vijnanamudranam Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – സ്ഥലനാമ ഗവേഷണം കേരളത്തിൽ – സി. കെ. മൂസ്സത്

1983 ൽ ഇറങ്ങിയ ഇൻ്റർ ഡിസിപ്ലിനറി സ്റ്റഡീസ്  സ്വാതന്ത്ര്യദിനപതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ സ്ഥലനാമ ഗവേഷണം കേരളത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തിരുവനന്തപുരം സ്ഥലനാമസമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ സി. കെ. മൂസ്സത്  എഴുതിയ ഈ ലേഖനത്തിൽ ഒരു സ്ഥലത്തെ പേരുകൊണ്ട് എങ്ങിനെ അടയാളപ്പെടുത്തുന്നു എന്ന് രസകരമായി വിവരിക്കുന്നു. ഒരോ സ്ഥലപ്പേരും ചരിത്രപുരുഷന്മാർ, ഭൂപ്രകൃതി, ഉൽപ്പന്നങ്ങൾ, ജീവിതരീതി, മരങ്ങൾ, ജലാശയങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങിനെയെന്ന് ലേഖകൻ ഉദാഹരണസഹിതം പ്രതിപാദിച്ചിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1983 - സ്ഥലനാമ ഗവേഷണം കേരളത്തിൽ - സി. കെ. മൂസ്സത്

1983 – സ്ഥലനാമ ഗവേഷണം കേരളത്തിൽ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്ഥലനാമ ഗവേഷണം കേരളത്തിൽ
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1997 – ചെറിയ കാര്യങ്ങളുടെ ദൈവം – ഒരു കാർണിവൽ ചിരി – സ്കറിയ സക്കറിയ

1997 ൽ ജോമി തോമസ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച അരുന്ധതി റോയ് കൃതിയും കാഴ്ചപ്പാടും എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ചെറിയ കാര്യങ്ങളുടെ ദൈവം – ഒരു കാർണിവൽ ചിരി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അരുന്ധതി റോയ് രചിച്ച God of Small Things എന്ന നോവലിനെ സാംസ്കാരിക പഠന സിദ്ധാന്തത്തിൻ്റെ കാഴ്ചപ്പാടിൽ നോക്കിക്കാണുകയാണ് ഈ ലേഖനത്തിൽ സ്കറിയ സക്കറിയ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1997 - ചെറിയ കാര്യങ്ങളുടെ ദൈവം - ഒരു കാർണിവൽ ചിരി - സ്കറിയ സക്കറിയ
1997 – ചെറിയ കാര്യങ്ങളുടെ ദൈവം – ഒരു കാർണിവൽ ചിരി – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചെറിയ കാര്യങ്ങളുടെ ദൈവം – ഒരു കാർണിവൽ ചിരി
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Mulberry Publications, Kozhikode
  • അച്ചടി: Geethanjali Offset, Faroke
  • താളുകളുടെ എണ്ണം: 14
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – The Carmelite Congregation of Malabar

Through this post we are releasing the scan of The Carmelite Congregation of Malabar published in the year 1932. The book depicts the history of the Congregation in Malabar for a Century ie, 1831 to 1931. The book contains various articles in English about the history and growth of the Carmelite Congregation.  It got a humble begening, slow growth and the gradual boom it got in the malayalam speaking area of Travancore, Cochin and British Malabar.

This document is digitized as part of the Dharmaram College Library digitization project.

1932 - The Carmelite Congregation of Malabar
1932 – The Carmelite Congregation of Malabar

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: The Carmelite Congregation of Malabar
  • Published Year: 1932
  • Number of pages: 180
  • Press: St. Joseph’s Industrial Press
  • Scan link: Link

റഡാർ എന്നാൽ – സി. കെ. മൂസ്സത്

സി. കെ. മൂസ്സത് എഴുതിയ റഡാർ എന്നാൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. റേഡിയോ ഡിറ്റക്ഷൻ ആൻ്റ് റേഞ്ചിംഗ് എന്നതിൻ്റെ ചുരുക്കപ്പേരായ റഡാറിൻ്റെ പ്രവർത്തനങ്ങളെ പറ്റിയും അതിൻ്റെ സാങ്കേതികതയെ പറ്റിയുമാണ് ലേഖനം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

റഡാർ എന്നാൽ - സി. കെ. മൂസ്സത്

റഡാർ എന്നാൽ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: റഡാർ എന്നാൽ
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2015 – വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ – സ്കറിയ സക്കറിയ

2015 ൽ മുൻ എം. എൽ. എ  കെ. ജെ. ചാക്കോ രചിച്ച പുത്തൻ പുരാണം, മുൻ നിയമസഭാസാമാജികൻ്റെ ഓർമ്മക്കുറിപ്പ് എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പുസ്തകത്തിൻ്റെ ഉള്ളടക്കം രാഷ്ട്രീയം മാത്രമല്ലെന്നും കളിയും കാര്യവും കലർത്തി പറയുന്ന ഒരു കാരണവരുടെ സത്യസന്ധതയും രസികത്വവും, ലാളിത്യവും ഈ പുസ്തകത്തിൻ്റെ മാറ്റുകൂട്ടുന്നുവെന്ന് ലേഖകൻ സാക്ഷ്യപ്പെടുത്തുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2015 - വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ - സ്ജറിയ സക്കറിയ
2015 – വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ – സ്ജറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Media House, Calicut
  • അച്ചടി: EMBER Society, Kuthiravattam.
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1988 – സ്ത്രീത്വത്തിൻ്റെ സിംഹനാദം – സി. കെ. മൂസ്സത്

1988 ജൂൺ മാസത്തിൽ ഇറങ്ങിയ പ്രഗതി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ സ്ത്രീത്വത്തിൻ്റെ സിംഹനാദം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത കവയിത്രി കടത്തനാട്ട് മാധവി അമ്മയെ ആദരിച്ചുകൊണ്ട് 1988 മേയ് 22 ന് തപസ്യ വടകരയിൽ സംഘടിപ്പിച്ച കവി പൂജയിൽ സി. കെ. മൂസ്സത് ചെയ്ത പ്രസംഗമാണ് ലേഖന വിഷയം. സ്ത്രീത്വത്തിനു വേണ്ടി നിലകൊണ്ട കവിയാണ് കടത്തനാട്ട് മാധവി അമ്മ. അവരുടെ കവിതകളിൽ നിന്നുള്ള വരികൾ സഹിതം സ്ത്രീപക്ഷത്തോടുള്ള കവിയുടെ ആഭിമുഖ്യം ലേഖനത്തിൽ വെളിപ്പെടുത്തുകയാണ് രചയിതാവ്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1988 - സ്ത്രീത്വത്തിൻ്റെ സിംഹനാദം - സി. കെ. മൂസ്സത്
1988 – സ്ത്രീത്വത്തിൻ്റെ സിംഹനാദം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്ത്രീത്വത്തിൻ്റെ സിംഹനാദം
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 9
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2007 – മിഷണറി ഗദ്യം – സ്കറിയ സക്കറിയ

2007 ൽ എസ്. വി. വേണുഗോപൻ നായർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച മലയാള ഭാഷാചരിത്രം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മിഷണറി ഗദ്യം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രിസ്തുമത പ്രചാരണത്തിൻ്റെ ഭാഗമായുണ്ടായ രചനകളാണ് മിഷണറി ഗദ്യകൃതികൾ. പാശ്ചാത്യ മിഷണറിമാരും അവരുടെ മാർഗ്ഗദർശനം ലഭിച്ച നാട്ടുകാരും രചിച്ച കൃതികൾ ഈ ഗണത്തിൽ പെടുന്നവയാണ്. മിഷണറി ഗദ്യം മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകളും, സാധ്യതകളും വിലയിരുത്തുകയാണ് ലേഖകൻ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2007 - മിഷണറി ഗദ്യം - സ്കറിയ സക്കറിയ
2007 – മിഷണറി ഗദ്യം – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മിഷണറി ഗദ്യം
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Malu Ben Publications, Trivandrum
  • അച്ചടി: S.B.Press P Ltd. Trivandrum
  • താളുകളുടെ എണ്ണം: 11
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി