1970 – നിർണ്ണയം

1970 ഫെബ്രുവരി മുതൽ നവംബർ വരെ പ്രസിദ്ധീകരിച്ച, നിർണ്ണയം വാരികയുടെ 26 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മുൻ കോൺഗ്രസ് നേതാവായിരുന്ന എം എ ജോൺ എഡിറ്ററായി എഴുപതുകളുടെ ആദ്യ പകുതിയിൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന നിർണ്ണയം വാരികയിൽ രാഷ്ട്രീയ-സാമൂഹിക ലേഖനങ്ങൾ ആണ് പ്രധാനമായും പ്രസിദ്ധീകരിച്ചിരുന്നത്. കോൺഗ്രസിലെ പരിവർത്തനവാദിയായി അറിയപ്പെട്ടിരുന്ന എം എ ജോൺ കേരളത്തിലെ യൂത്ത് കോൺഗ്രസ്സിൻ്റെയും കെ എസ് യുവിൻ്റെയും സ്ഥാപക നേതാവാണ്.

35 പൈസ വിലയിട്ടിരുന്ന വാരികയിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിരുന്നില്ല.  പരസ്യങ്ങളും ഉണ്ടായിരുന്നില്ല. വായനക്കാർ വിമർശനാത്മകമായി എഴുത്തുകളെ സമീപിക്കണമെന്ന് പത്രാധിപർക്ക് നിർബന്ധമുണ്ടായിരുന്നു

തളിപ്പറമ്പിൽ നിന്നുള്ള എസ് .കെ മാധവൻ മാഷിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നിർണ്ണയം വാരികയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : നിർണ്ണയം 
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 16
  • അച്ചടി: Empees Press, Gopal Prabhu Road, Cochin-11.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – കോൺഗ്രസ്സ് പരിവർത്തനവാദികൾ കേന്ദ്രസമിതി

1975-ൽ കോൺഗ്രസ്സ് പരിവർത്തനവാദികൾ കേന്ദ്രസമിതി പ്രസിദ്ധീകരിച്ച രണ്ട് സർക്കുലറുകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് സംഘടന സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സംഘാടക കാര്യദർശി പി. ടി ദേവസ്സി കുട്ടി 1975 ജൂൺ 26-നു എഴുതിയ കത്തും തുടർന്ന് പോലീസ് നടത്തിയ സംഘാംഗങ്ങളുടെ അറസ്റ്റുകളെക്കുറിച്ചും പോലീസിൻ്റെ കയ്യിൽപെടാതിരിക്കാൻ അംഗങ്ങൾ കൈക്കൊള്ളേണ്ട ജാഗ്രതയെപ്പറ്റിയും രഹസ്യമായി സംഘടനാപ്രവർത്തനം പൂർവാധികം ശക്തിയുള്ളതാക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും പ്രവർത്തകരെ ബോധവാന്മാരാക്കാൻ 1975 ജൂലൈ 1-ന് വൈസ് പ്രസിഡൻ്റ് വി രാമചന്ദ്രൻ തയ്യാറാക്കിയ മറ്റൊരു കത്തുമാണ് ഈ സ്കാനുകളുടെ ഉള്ളടക്കം. ചരിത്രപരമായി പ്രാധാന്യമുള്ള കൈയെഴുത്തുപ്രതികളാണ് രണ്ടും. ആദ്യത്തേതിൽ ദേശീയ സാഹചര്യങ്ങളും രണ്ടാമത്തേതിൽ പോലീസിൻ്റെ കയ്യിൽപെടാതിരിക്കാൻ അംഗങ്ങൾ കൈക്കൊള്ളേണ്ട ജാഗ്രതയെപ്പറ്റിയും രഹസ്യമായി സംഘടനാപ്രവർത്തനം പൂർവാധികം ശക്തിയുള്ളതാക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും പ്രവർത്തകരെ ബോധവാന്മാരാക്കാൻ തയ്യാറാക്കിയ കൈയെഴുത്തു കത്തുകളാണിവ

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : കോൺഗ്രസ്സ് പരിവർത്തനവാദികൾ കേന്ദ്രസമിതി – 27-6-75
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 2
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര് : കോൺഗ്രസ്സ് പരിവർത്തനവാദികൾ കേന്ദ്രസമിതി – 1-7-75
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 2
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 -ഇന്ദിരയുടെ അടിയന്തിരം -9

1975 – ൽ പ്രസിദ്ധീകരിച്ച, ഇന്ദിരയുടെ അടിയന്തിരം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇന്ത്യയിൽ 1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനെതിരെ രാജ്യവ്യാപകമായി വിവിധ തരത്തിൽ പ്രക്ഷോഭങ്ങൾ നടന്നു. കേരളത്തിൽ അതിന് നേതൃത്വം വഹിച്ചത് കോൺഗ്രസ് പരിവർത്തനവാദികൾ എന്ന സംഘടനയായിരുന്നു.  ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർത്തവരെ  ജയിലിലടച്ചതിനെതിരെ ഇവർ നടത്തിയ വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇറക്കിയ ലഘുലേഖയാണ് ഇന്ദിരയുടെ അടിയന്തിരം

ജനകീയ കോടതിയിൽ ആഭ്യന്തര കലാപം തടയുന്നതിനു വേണ്ടിയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് എന്ന ഇന്ദിരയുടെ വാദത്തെ നിശിതമായി വിമർശിക്കുന്നു. സമസ്ത മേഖലയിലും അച്ചടക്കം കൊണ്ടുവന്നു എന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. എന്നാൽ അച്ചടക്കമല്ല, അടിമത്തമാണ് അവർ നടപ്പിലാക്കിയത്. ദാരിദ്ര്യ നിർമാർജനം എന്ന മുദ്രാവാക്യവുമായി ഭരണത്തിൽ കയറി, എന്നാൽ വിലക്കയറ്റം ഇക്കാലത്ത് രൂക്ഷമായിരിക്കുകയാണ്. അടിയന്തിരാവസ്ഥയുടെ തണലിൽ പോലീസിൻ്റെ അക്രമണങ്ങളും മർദ്ദനമുറകളും രൂക്ഷമായി. ഇത്തരത്തിൽ ഇന്ദിരാഗാന്ധിക്കെതിരെ ജനങ്ങളുടെ കോടതി നൽകുന്ന കുറ്റപത്രമാണ് ഈ ലഘുലേഖയിലുള്ളത്

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഇന്ദിരയുടെ അടിയന്തിരം
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 12
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975- ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ്

1975 – ൽ പ്രസിദ്ധീകരിച്ച, ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ് എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975- ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ്

ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും വിവാദപരവും ഗൗരവപരവുമായ കാലഘട്ടമാണ് അടിയന്തരാവസ്ഥ -1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കപ്പെട്ടു. മൗലിക അവകാശങ്ങളുടെ നിഷേധം, പ്രതിപക്ഷ നേതാക്കളുടെ തടവ്, സഞ്ജയ് ഗാന്ധിയുടെ അതിക്രമവും, അനധികൃത പദ്ധതികളും ഇവയൊക്കെയാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. ഇന്ദിരാഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധി, അടിയന്തരാവസ്ഥ കാലഘട്ടത്തിൽ രാഷ്ട്രീയത്തിൽ പ്രധാന ശക്തിയായി മാറി. നിയമപരമായി അധികാരമില്ലാതിരുന്നിട്ടും, ജനസംഖ്യ നിയന്ത്രണം, സ്ലം നീക്കം, വൃക്ഷതൈ നട്ടുപിടിപ്പിക്കൽ എന്നിങ്ങനെയുള്ള പദ്ധതികളിൽ നേരിട്ടുള്ള ഇടപെടലുകൾ നടത്തുകയും, ലക്ഷക്കണക്കിന് പുരുഷന്മാരെ തെരുവിൽ നിന്ന് പിടിച്ചു കൊണ്ടുപോയി വന്ധ്യംകരിക്കുകയും, പിന്നോക്ക വിഭാഗങ്ങളെ ഇത് വളരെയധികം ബാധിക്കുകയും ചെയ്തു. ഭരണകക്ഷിയായ കോൺഗ്രസ്സിൽ ഉൾപാർട്ടി ജനാധിപത്യം വളരെ വേഗത്തിൽ അവസാനിക്കുകയും ഇന്ദിരയുടെ ഇച്ഛക്കനുസരിച്ചു കോൺഗ്രസ്സിൻ്റെ നയ പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന അടക്കിവാഴ്ചക്കെതിരെ പരിവർത്തനവാദിയായ കെ.പി.ഏ. അസ്സീസ് എഴുതിയതാണ് ഈ ലഘുലേഖ.

തളിപ്പറമ്പിൽ നിന്നുള്ള എസ് .കെ മാധവൻ മാഷിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ്
  • രചയിതാവ് : കെ.പി.ഏ. അസ്സീസ്
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 26
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1970 – നിർണ്ണയം – ഫെബ്രുവരി 01 -പുസ്തകം 01 ലക്കം 1

1970 ഫെബ്രുവരി 01-ാം തീയതി പുറത്തിറങ്ങിയ നിർണ്ണയം ആഴ്ചപ്പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കു വയ്ക്കുന്നത്.

1970 – നിർണ്ണയം – ഫെബ്രുവരി 01 -പുസ്തകം 01 ലക്കം 1

1970 കളിൽ പുറത്തിറക്കിയ നിർണ്ണയം ആഴ്ചപ്പതിപ്പ് സാംസ്ക്കാരിക – സാമൂഹിക -രാഷ്ട്രീയ ആഴമുള്ള ചിന്തകളെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു . വ്യത്യസ്ത രചന ശൈലികളും, വിമർശനങ്ങളും, രാഷ്ട്രീയ പരാമർശങ്ങളും ചേർത്തുകൊണ്ട് ആ കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച മാസിക ഇടതുപക്ഷ പരിണാമത്തിൻ്റെയും കേരളത്തിലെ ബൗദ്ധിക സംസ്ക്കാരത്തിൻ്റെയും ഭാഗമായിരുന്നു. പുസ്തകത്തിൻ്റെ ഈ ലക്കത്തിൽ കുറിപ്പുകൾ, കാഴ്ചപ്പാടുകൾ, സാഹിത്യം, കത്തുകൾ, കല, എഴുതാപ്പുറം, അഭിലാഷങ്ങൾ അവകാശങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കാഴ്ചപ്പാടിൽ എഴുതുന്ന ലേഖനങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ലേഖകൻ്റെ വ്യക്തിഗതമായ അഭിപ്രായങ്ങൾ ആണ്. സാഹിത്യ രചനയിൽ കൾചറൽ റെവല്യൂഷൻ ഇൻ ചൈന എന്ന പുസ്തത്തിൻ്റെ സമഗ്ര അവലോകനം ഉൾക്കൊള്ളിച്ചിരിക്കുന്നു. കത്തുകളിലാകട്ടെ വായനക്കാരുടെ സ്വതന്ത്ര അഭിപ്രായങ്ങൾ അവരുടെ മേൽവിലാസത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കലയെക്കുറിച്ചെഴുതുന്ന പംക്തിയിൽ സിനിമയുടെ നിരൂപണമാണ് നടത്തിയിരിക്കുന്നത്. എഴുതാപ്പുറം പത്രങ്ങളിലും റേഡിയോയിലും വരുന്ന വാർത്തകളെയും ലേഖനങ്ങളും മുഖപ്രസംഗങ്ങളെയും തിരഞ്ഞെടുത്തു വിശദീകരിക്കുന്നു. അധ്വാനിക്കുന്നവരുടെ അവകാശങ്ങളെക്കുറിച്ച് അധികാര വർഗ്ഗത്തെ ബോധ്യപ്പെടുത്തുന്ന പംക്തികളും, ഏതു തരം ലേഖനങ്ങൾ ആണ് ഈ മാസികയിൽ ഉൾപ്പെടുത്തുന്നത് എന്ന വിവരവുമാണ് അഭിലാഷങ്ങൾ അവകാശവാദങ്ങൾ എന്ന ലേഖനത്തിൽ കാണാൻ സാധിക്കുന്നത്.

തളിപ്പറമ്പിൽ നിന്നുള്ള എസ് .കെ മാധവൻ മാഷിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : നിർണ്ണയം – ഫെബ്രുവരി 01 -പുസ്തകം 01 ലക്കം 1
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 16
  • അച്ചടി:Empees Press, Gopal Prabhu Road, Cochin-11.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1975- ഇന്ദിരയുടെ അടിയന്തിരം

1975 – ൽ പ്രസിദ്ധീകരിച്ച, ഇന്ദിരയുടെ അടിയന്തിരം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975- ഇന്ദിരയുടെ അടിയന്തിരം

1970 കളിൽ ലോകവ്യാപകമായി രാഷ്ട്രീയ -സാമ്പത്തിക -സാംസ്ക്കാരിക -ബൗദ്ധിക രംഗങ്ങളിൽ നടന്ന മാറ്റങ്ങളുടെ ഭാഗമായി ഭാരതത്തിലും അതിൻ്റെ പ്രത്യാഘാതങ്ങളുണ്ടായി. കേരളത്തിൽ അതിന് നേതൃത്വം വഹിച്ചത് കോൺഗ്രസ് പരിവർത്തനവാദികൾ എന്ന സംഘടനയായിരുന്നു. ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ അഴിമതിക്കെതിരെ നടന്ന സോഷ്യലിസ്റ്റ് ആശയക്കാരുടെ പ്രക്ഷോഭം ഇക്കൂട്ടരെ സ്വാധീനിച്ചു. ഇതിനിടയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർത്തവരെ  ജയിലിലടച്ചതിനെതിരെ ഇവർ നടത്തിയ വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇറക്കിയ ലഘുലേഖയാണ് “ഇന്ദിരയുടെ അടിയന്തിരം”. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖൻ എസ് .കെ മാധവൻ്റെ ശേഖരത്തിൽ നിന്നും എടുത്ത ഈ ലഘുലേഖ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ പുനഃ പ്രസിദ്ധീകരിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് പി. രാജൻ,വി.രാമചന്ദ്രൻ,എസ് .കെ മാധവൻ, പി.ടി ദേവസിക്കുട്ടി തുടങ്ങിയവരെ മാസങ്ങളോളം ജയിലിൽ അടച്ചിരുന്നു. പ്രതികരിക്കാനും,പ്രതിഷേധിക്കാനും ഉള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദിനങ്ങളുടെ ഓർമകൾക്ക് ഇന്ന് 50 ആണ്ടുകൾ തികയുന്നു.

1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഇന്ദിരയുടെ അടിയന്തിരം
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 12
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി