1976 - എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ട്

Item

Title
1976 - എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട
ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ
നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ട്
Date published
1976
Number of pages
16
Alternative Title
1976-M.A. Johnine Ethirayi Unnayikkapetta Aropanangalekkurichu Anweshikkan Niyogicha-Commission Report
Language
Date digitized
Contributor
Blog post link
Abstract
കോൺഗ്രസ്സ് പരിവർത്തനവാദികളുടെ മുൻപ്രസിഡൻറ് എം.എ.ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ചു അന്വേഷിക്കാൻ 1976 ഫെബ്രുവരി 29 ന് മൂന്നംഗകമ്മീഷനെ നിർവാഹകസമിതി നിയോഗിച്ചു.ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളിൽ നടന്ന നിർവാഹക സമിതി യോഗത്തിൽ ടി. ഡി. ജോർജ്ജ് അക്കമിട്ടുഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിനു വി. രാമചന്ദ്രൻ കൺവീനറും കെ. പി. സുദർശനൻ, കെ. എസ്. ഭാസ്ക്കരൻ എന്നിവർ അംഗങ്ങളുമായി അന്വേഷണകമ്മീഷൻ നിയമിക്കപ്പെട്ടു.പ്രവർത്തകാംഗങ്ങൾ പാലിക്കേണ്ടതായ നിഷ്ഠയും അംഗങ്ങൾക്കുള്ളഅവകാശങ്ങളും മനസ്സിൽ വച്ചുകൊണ്ടാണ് കമ്മീഷൻ അന്വേഷണ നടപടികൾ ആരംഭിച്ചത്. ആരോപങ്ങളുമായി ബന്ധപ്പെട്ട രേഖാമൂലമായ തെളിവുകൾ എല്ലാം തന്നെ ശേഖരിക്കുകയും, പാർട്ടിപ്രവർത്തകരെ നേരിൽകണ്ട ആരോപണ കാര്യങ്ങളെ കുറിച്ചു സംസാരിക്കുകയും, എം.എ.ജോണിനു കമ്മീഷൻ കത്തുകൾ അയക്കുകയും ചെയ്തു. എന്നാൽ നോട്ടീസുകൾ ജോൺ നിരസിക്കുകയും തെളിവുകളെ എതിർ വിസ്താരം വഴി പരിശോധിക്കാനുള്ള അവസരം സ്വയം നിഷേധിക്കുകയും രേഖാമൂലം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നിഗമങ്ങളിൽ എത്താൻ കമ്മിഷൻ നിർബന്ധിതരാവുകയും ചെയ്തു. അതിനനുസരിച്ചു അന്വേഷണ കമ്മീഷൻ റിപ്പോർട് തയ്യാറാക്കുകയും ചെയ്തു. പരിവർത്തനവാദികൾ സ്വീകരിച്ചിട്ടുള്ള ഏററവും ഉദാരവും വിശാലവുമായ ജനാധിപത്യ തത്വങ്ങളാണ് കമ്മീഷൻ ഈ റിപ്പോർട്ട് ‌തയ്യാറാക്കുന്നതിൽ അവലംബിച്ചിട്ടുള്ളത്.