1914 – ഭക്തവിലാപം – സച്ചിദാനന്ദ സ്വാമികൾ

1914ൽ സച്ചിദാനന്ദ സ്വാമികൾ രചിച്ച ഭക്തവിലാപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കാലപ്പഴക്കം കൊണ്ട് പൂസ്തകത്തിലെ പേജുകളിലെ ചില ഭാഗങ്ങൾ നഷ്ടപ്പെട്ടതിനാൽ പേജുകൾ മുഴുവനായും സ്കാൻ ചെയ്യാൻ സാധ്യമല്ലാതായിട്ടുണ്ട്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1914 - ഭക്തവിലാപം - സച്ചിദാനന്ദ സ്വാമികൾ
1914 – ഭക്തവിലാപം – സച്ചിദാനന്ദ സ്വാമികൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭക്തവിലാപം 
  • രചന: സച്ചിദാനന്ദ സ്വാമികൾ
  • പ്രസിദ്ധീകരണ വർഷം: 1914
  • താളുകളുടെ എണ്ണം: 16
  • അച്ചടി: Vidyabhivardhini Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ഒരു സതി – കണ്ണമ്പുഴ കൃഷ്ണവാരിയർ.

1829 ൽ പ്രസിദ്ധീകൃതമായ കണ്ണമ്പുഴ കൃഷ്ണവാരിയർ രചിച്ച ഒരു സതി എന്ന കാവ്യപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രാമായണകഥയിൽ മേഘനാദൻ എന്നുകൂടി പേരുള്ള രാവണപുത്രനായ ഇന്ദ്രജിത്ത് ലക്ഷ്മണനാൽ വധിക്കപ്പെട്ടപ്പോൾ മേഘനാനൻ്റെ ഭാര്യയായ സുലോചന രാവണൻ്റെ എതിർപ്പിനെ വകവെക്കാതെ ശ്രീരാമസമക്ഷം വരികയും, തൻ്റെ ശരീരത്തെ സ്വയം അഗ്നിയിൽ ഹോമിച്ച് സതി അനുഷ്ഠിക്കുകയും ചെയ്ത കഥാ സന്ദർഭമാണ് കൃതിയുടെ ഉള്ളടക്കം.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1929 - ഒരു സതി - കണ്ണമ്പുഴ കൃഷ്ണവാരിയർ.
1929 – ഒരു സതി – കണ്ണമ്പുഴ കൃഷ്ണവാരിയർ.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഒരു സതി
  • രചന: കണ്ണമ്പുഴ കൃഷ്ണവാരിയർ
  • പ്രസിദ്ധീകരണ വർഷം: 1829
  • താളുകളുടെ എണ്ണം: 18
  • അച്ചടി: S.V. Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1881 – രാമാനുചരിതം – കലക്കത്ത് കുഞ്ചൻ നമ്പ്യാർ

1881 ൽ കലക്കത്ത് കുഞ്ചൻ നമ്പ്യാർ രചിച്ച രാമാനുചരിതം ഓട്ടംതുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗരു‍ഡ​​ൻ്റെയും രുഗ്മിണിയുടെയും ഗര്‍വ് ശ്രീകൃഷ്ണന്‍ ശമിപ്പിക്കുന്നതാണ് കഥ. രണ്ട് ഭാഗങ്ങളായാണ് ഈ കഥ.ആദ്യ ഭാഗം ഗരുഡനെ സംബന്ധിച്ചിട്ടുള്ളത്. മറ്റേഭാഗം കുറച്ചുകൂടി ബുദ്ധിമുട്ടുള്ള മർമതാളത്തിലാണ്. ആയതിനാല്‍ അതൊഴിവാക്കി ‘ഗരുഡഗര്‍വ ഭംഗം എന്ന പേരിലാണ് സാധാരണ അവതരിപ്പിക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1881 - രാമാനുചരിതം - കലക്കത്ത് കുഞ്ചൻ നമ്പ്യാർ

1881 – രാമാനുചരിതം – കലക്കത്ത് കുഞ്ചൻ നമ്പ്യാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രാമാനുചരിതം 
  • രചന: കലക്കത്ത് കുഞ്ചൻ നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1881
  • താളുകളുടെ എണ്ണം: 32
  • അച്ചടി: St. Thomas Press, Kochi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1886 – ധർമ്മഗുപ്ത വിജയം – ജി. പത്മനാഭ പിള്ള

1886 ൽ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള രചിച്ച ധർമ്മഗുപ്ത വിജയം എന്ന ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ് നിഘണ്ടുവിൻ്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള. തുള്ളൽ‌, ആട്ടക്കഥ, കഥകളി മുതലായ കാവ്യകലകളിലുള്ള അമിതാവേശം ചെറുപ്രായത്തിൽ‌ തന്നെ പത്മനാഭപിള്ളയ്‌ക്കുണ്ടായിരുന്നു.ആദ്യകാലങ്ങളിലെഴുതിയ കൃതികളിലധികവും തുള്ളൽ‌ കഥകളും ആട്ടക്കഥകളുമായിരുന്നു. അറുപതോളം കൃതികളുടെ കർത്താവാണ് ശ്രീ. ശ്രീകണ്ഠേശ്വരം. ഭാഷാവിലാസം എന്നൊരു മാസിക അദ്ദേഹം നടത്തിവന്നിരുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1886 - ധർമ്മഗുപ്ത വിജയം - ജി. പത്മനാഭ പിള്ള
1886 – ധർമ്മഗുപ്ത വിജയം – ജി. പത്മനാഭ പിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ധർമ്മഗുപ്ത വിജയം
  • രചന: ജി. പത്മനാഭ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1886
  • താളുകളുടെ എണ്ണം: 42
  • അച്ചടി: Keralavilasam Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1883 – സുന്ദരീ സ്വയംബരം – കുന്ദത്തു പോറ്റി

1883 ൽ പ്രസിദ്ധീകരിച്ച കുന്ദത്തു പോറ്റി രചിച്ച സുന്ദരീ സ്വയംബരം എന്ന കഥകളി പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മഹാഭാരതത്തെ അടിസ്ഥാനമാക്കി ശ്രീ കുന്നത്ത് ശങ്കരൻ പോറ്റിയാണ് സുന്ദരീ സ്വയംവരം ആട്ടക്കഥ രചിച്ചിട്ടുള്ളത് .കഥകളിയിലെ ഒട്ടു മുക്കാലും വേഷങ്ങൾ കടന്നു വരുന്നു എന്നത് ഈ കഥയുടെ പ്രത്യേകതയാണ്. ശ്രീ കൃഷ്ണൻ , അഭിമന്യു (പച്ച ), ദുര്യോധനൻ (കുറും കത്തി ), ഘടോൽക്കചൻ , ലക്ഷണ കുമാരൻ (നെടും കത്തി ബലഭദ്രൻ (പഴുപ്പ് ), ഇരാവാൻ (ചുവന്ന താടി), ഹിഡിംബി (പെൺ കരി), വജ്ര ദംഷ്ട്രൻ (പ്രത്യേക വേഷം , ഹനുമാൻ മുടി ), സുഭദ്ര, രുഗ്മിണി, സത്യഭാമ, സുന്ദരി, ദൂതൻ (മിനുക്കു) etc . ആടാനും പാടാനും കാണാനും കേൾക്കാനും ഒക്കെ വളരെ രസകരമായ ഒരു കഥയാണ് സുന്ദരീ സ്വയംവരം. ഇതിലെ പദങ്ങൾ അറിയാവുന്ന ഗായകർ വളരെ ചുരുക്കമാണ്. തിരുവല്ല ഗോപിക്കുട്ടൻ ആശാൻ , ശ്രീ കലാമണ്ഡലം സുരേന്ദ്രൻ എന്നിവർ അവരിൽ പെടുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1883 - സുന്ദരീ സ്വയംബരം - കുന്ദത്തു പോറ്റി

1883 – സുന്ദരീ സ്വയംബരം – കുന്ദത്തു പോറ്റി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുന്ദരീ സ്വയംബരം
  • രചന: കുന്ദത്തു പോറ്റി
  • പ്രസിദ്ധീകരണ വർഷം: 1883
  • താളുകളുടെ എണ്ണം: 48
  • അച്ചടി: Kochin Argus Press.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1885 – ഉത്തരാ സ്വയംവരം – ഓട്ടൻ തുള്ളൽ

മെട്രിക്കുലേഷൻ പരീക്ഷക്കുള്ള മലയാളം പാഠപുസ്തകമായി 1885 ൽ ഇറങ്ങിയ ഉത്തരാ സ്വയംവരം – ഓട്ടൻ തുള്ളൽ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എം. യോഹന്നാൻ എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൻ്റെ പദവിവരണ സഞ്ചയവും, കുറിപ്പുകളും പേരു വെക്കാത്ത ഒരു ബിരുദധാരിയാണെന്ന് കവർ പേജിൽ എഴുതി കാണുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1885 - ഉത്തരാ സ്വയംവരം - ഓട്ടൻ തുള്ളൽ
1885 – ഉത്തരാ സ്വയംവരം – ഓട്ടൻ തുള്ളൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഉത്തരാ സ്വയംവരം – ഓട്ടൻ തുള്ളൽ
  • എഡിറ്റർ : എം യോഹന്നാൻ
  • പ്രസിദ്ധീകരണ വർഷം: 1885
  • താളുകളുടെ എണ്ണം: 46
  • അച്ചടി: St. Joseph’s Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1884 – ബകവധം കഥ – കോട്ടയത്ത് തമ്പുരാൻ

1884 ൽ കോട്ടയത്ത് തമ്പുരാൻ രചിച്ച ബകവധം കഥ എന്ന ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കോട്ടയത്തു തമ്പുരാൻ്റെ ആദ്യകാല ആട്ടക്കഥയാണ് ബകവധം. മഹാഭാരതം ആദ്യ പര്‍വ്വത്തിലെ ജതുഗൃഹാദ്ധ്യായത്തിലാണ് ബകവധം കഥ ഉള്‍പ്പെട്ടിരിക്കുന്നത്. മൂലകഥയില്‍ നിന്നും ഗണ്യമായ വ്യതിയാനമൊന്നും തമ്പുരാന്‍ ഈ ആട്ടക്കഥയില്‍ വരുത്തിയിട്ടില്ല. പാണ്ഡവന്മാരുടെ ബലവീര്യാദികളില്‍ അസൂയാലുവായിത്തീര്‍ന്ന ദുര്യോധനന്‍ അവരെ വാരണാവതത്തിലേയ്ക്കു മാറ്റി പാര്‍പ്പിയ്ക്കുവാന്‍ ധൃതരാഷ്ട്രരോട് അഭ്യര്‍ത്ഥിക്കുന്നു. കൗശലക്കാരനായ ധൃതരാഷ്ട്രര്‍ പാണ്ഡവരെ വാരണാവതത്തിലെ മാഹാത്മ്യങ്ങള്‍ വര്‍ണ്ണിച്ചു കേള്‍പ്പിക്കുന്നു. ഉത്സവം കാണുന്നതിനായി അവരെ അനുവദിക്കുകയും ചെയ്യുന്നു. ഒരു അരക്കില്ലം അവിടെ പണികഴിപ്പിച്ച വിവരം വിദുരര്‍ അറിയുകയും അതില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു രഹസ്യ ഗുഹാമാര്‍ഗ്ഗം നിര്‍മ്മിക്കുകയും ചെയ്യുന്നു. അരക്കില്ലത്തിനു തീകൊടുത്തശേഷം പാണ്ഡവര്‍ രക്ഷപ്പെടുന്നു. അതില്‍ കുടുങ്ങിയ യാത്രികരുടെ മൃതദേഹം പാണ്ഡവരുടേതെന്നു തെറ്റിദ്ധരിച്ച കൗരവര്‍ സന്തോഷിക്കുന്നു. രക്ഷപ്പെട്ട് എത്തി വനത്തില്‍ താമസമാക്കിയ പാണ്ഡവരില്‍ ഭീമനോട് ഹിഡുംബിയ്ക്ക് അനുരാഗം തോന്നുകയും പിന്നീട് ഭീമനെ വരിക്കുകയും ചെയ്യുന്നു. ഏകചക്രയിലേയ്ക്കു താമസം മാറ്റിയ പാണ്ഡവര്‍ താമസിച്ചിരുന്ന ബ്രാഹ്മണഗൃഹത്തില്‍ ദമ്പതിമാരുടെ വിലാപം കേള്‍ക്കുന്നു. കാരണം അന്വേഷിച്ചപ്പോള്‍ ബകാസുരനു ഭക്ഷിക്കേണ്ട വിഭവങ്ങളോടൊപ്പം ഒരാളിനേയും നല്‍കണമായിരുന്നു. ഇരയായിത്തിരേണ്ടത് ആരെന്നതായിരുന്നു അന്നത്തെ വിലാപത്തിനു കാരണം. കുന്തീദേവി ആ വീട്ടുകാരുടെ പ്രതിനിധിയായി ഭീമനെ അയച്ചുകൊള്ളാമെന്നു ഏല്‍ക്കുന്നു. ബകനെ സമീപിക്കുന്ന ഭീമന്‍ അയാളെ വധിയ്ക്കന്നു. ഈ ആട്ടക്കഥയ്ക്ക് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1884 - ബകവധം കഥ - കോട്ടയത്ത് തമ്പുരാൻ
1884 – ബകവധം കഥ – കോട്ടയത്ത് തമ്പുരാൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ബകവധം കഥ
  • രചന: കോട്ടയത്ത് തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1884
  • താളുകളുടെ എണ്ണം: 20
  • അച്ചടി: Kerala Mithram Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – നന്തൻ ചരിത്രം – ടി. ആർ. നാരായണയ്യർ

1928 ൽ തൃശ്ശൂർ വിവേകോദയം ഹൈ സ്കൂളിലെ സംസ്കൃത പണ്ഡിതനായിരുന്ന ടി. ആർ. നാരായണയ്യർ രചിച്ച നന്തൻ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശിവഭക്തിയിൽ അഗ്രഗണ്യനായ നന്തൻ്റെ ജീവിതകഥയാണ് ഉള്ളടക്കം. ശിവഭക്തവിലാസം തുടങ്ങിയ സംസ്കൃത ഗ്രന്ഥങ്ങളിൽ കാണുന്ന നന്തൻ ചരിത്രം മിക്ക പ്രാദേശിക ഭാഷകളിലും രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായാണ് ഈ പുസ്തകത്തിലൂടെ പുറത്തുവരുന്നത് എന്ന് ഗ്രന്ഥകർത്താവ് സാക്ഷ്യപ്പെടുത്തുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1928 - നന്തൻ  ചരിത്രം - ടി. ആർ. നാരായണയ്യർനാരായണയ്യർ
1928 – നന്തൻ ചരിത്രം – ടി. ആർ. നാരായണയ്യർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: നന്തൻ ചരിത്രം
    • രചന: ടി. ആർ. നാരായണയ്യർ
    • പ്രസാധകൻ : K. Sankaran Moossad
    • പ്രസിദ്ധീകരണ വർഷം: 1928
    • താളുകളുടെ എണ്ണം: 68
    • അച്ചടി: Jnanasagaram Pusthakasala, Trissivaperur
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1886 – ശ്രീകൃഷ്ണ ചരിതം – മണിപ്രവാളം

1886 ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിലെ മലയാള പണ്ഡിതനായ എൻ. രാമകുറുപ്പ് വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച ശ്രീകൃഷ്ണ ചരിതം – മണിപ്രവാളം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1886 - ശ്രീകൃഷ്ണ ചരിതം - മണിപ്രവാളം
1886 – ശ്രീകൃഷ്ണ ചരിതം – മണിപ്രവാളം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ശ്രീകൃഷ്ണ ചരിതം – മണിപ്രവാളം
    • പ്രസാധകൻ : N.Ramakurup
    • പ്രസിദ്ധീകരണ വർഷം: 1886
    • താളുകളുടെ എണ്ണം: 32
    • അച്ചടി: St. Joseph’s Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – യോഗചികിൽസാ സെമിനാർ

1960 സെപ്തംബർ മാസം 29 മുതൽ ഒക്ടോബർ 2 വെരെയുള്ള ദിവസങ്ങളിൽ കേരള യോഗാസന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു വെച്ച് നടന്ന യോഗചികിൽസാ സെമിനാറിൻ്റെ കാര്യപരിപാടികൾ ഉൾപ്പെടുത്തി പുറത്തിറക്കിയ യോഗചികിൽസാ സെമിനാർ എന്ന ലഖുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1960 - യോഗചികിൽസാ സെമിനാർ

1960 – യോഗചികിൽസാ സെമിനാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: യോഗചികിൽസാ സെമിനാർ
    • പ്രസാധകൻ : Kerala Yogasana Sangham, Trivandrum
    • പ്രസിദ്ധീകരണ വർഷം: 1960
    • താളുകളുടെ എണ്ണം: 20
    • അച്ചടി: University Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി