1953 – പുതിയ സോവിയറ്റ് ഭരണഘടന

1953-ൽ പ്രസിദ്ധീകരിച്ച, പുതിയ സോവിയറ്റ് ഭരണഘടന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈപോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1936 നവംബർ 25-നു് സോവിയറ്റ് യൂണിയനിൽ നടന്ന എട്ടാമത്തെ അസാധാരണ കോൺഗ്രസ്സിൽ പുതിയ കരടുഭരണഘടനയെപ്പറ്റി സ്റ്റാലിൻ സമർപ്പിച്ച റിപ്പോർട്ട് ആണ് ഈ ലഘുലേഖയിലുള്ളത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുതിയ സോവിയറ്റ് ഭരണഘടന
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 48
  • അച്ചടി: Vijnjana Poshini Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ – ഒരു ലഘുചരിത്രം

1976-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ കുമാരമേനോൻ എഴുതിയ അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ – ഒരു ലഘുചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പഴയ മദിരാശി സംസ്ഥാനത്തിൽപ്പെട്ട മലബാറിൽ പ്രവർത്തിച്ചു വന്നിരുന്ന അധ്യാപക സംഘടനയാണ് മലബാർ എയിഡഡ് എലിമെൻ്ററി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ. യൂണിയൻ്റെ ചരിത്രം, ആദ്യകാല പ്രവർത്തനങ്ങൾ എന്നിവയൊക്കെയും സംഘടനയുടെ ദീർഘകാല നേതാവായിരുന്ന ഗ്രന്ഥകർത്താവ് വിശകലനം ചെയ്യുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ – ഒരു ലഘുചരിത്രം
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 158
  • അച്ചടി: Saji Printers, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം

1976-ൽ പ്രസിദ്ധീകരിച്ച, പി. ആർ. നമ്പ്യാർ രചിച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിൽ സോഷ്യലിസവും കമ്യൂണിസവും എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിസ്റ്റ് പാർട്ടി ഇവിടെ പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യത്തിനായി പാർട്ടി സ്വീകരിക്കുന്ന നയങ്ങളെ പാർട്ടി പരിപാടി എന്ന് വിളിക്കുന്നു. ഓരോ കാലഘട്ടത്തിലും പാർട്ടി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യങ്ങൾ, സമരരൂപങ്ങൾ, സംഘടനാരീതികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് പാർട്ടിയുടെ അടവുകൾ. ഇതിനെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തിൽ

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2010- വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം

2010-ൽ പ്രസിദ്ധീകരിച്ച പി. ഗോവിന്ദപ്പിള്ളയുടെ വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2010- വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം

ലോകചരിത്രത്തെയാകെ മാറ്റിമറിച്ച വൈജ്ഞാനിക വിപ്ലവത്തിൻ്റെയും
ശാസ്ത്രസാങ്കേതികവിദ്യാ മുന്നേറ്റത്തിൻ്റെയും സമഗ്രവും വ്യത്യസ്‌തവുമായ ചരിത്രം ആദ്യമായി മലയാളഭാഷയിൽ എഴുതപ്പെട്ടു. നാഗരികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ചും ചർച്ച ചെയ്യുന്ന പുസ്‌തകം,മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ വഴിത്തിരിവുകളും നാഴികക്കല്ലുകളും, വ്യക്തിപ്രഭാവങ്ങളും സാംസ്‌കാരികവികാസങ്ങളും
മനസ്സിലാക്കുവാൻ ഉപകരിക്കുന്നു .

മനുഷ്യജീവിതത്തിൻ്റെ ഗുണപരമായ വളർച്ചയ്ക്കും സമൂഹത്തിൻ്റെ
സർവതോൻമുഖമായ വികസനത്തിനും ശാസ്ത്രവും സാങ്കേതിക വിദ്യകളും ചേർന്ന് ഗണ്യമായ സംഭാവനയാണ്  നൽകിക്കൊണ്ടിരിക്കുന്നത്, എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കുവാനും ചൂഷണത്തിൻ്റെ പുതിയ വിദ്യകൾ വികസിപ്പിക്കുവാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടി ശാസ്ത്രീയ യുക്തി കൈയൊഴിയണം എന്നു വാദിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ശാസ്ത്രത്തിൻ്റെ നിഷേധാത്മക വശങ്ങളോട് കണ്ണടയ്ക്കാതെ തന്നെ അതിൻ്റെ ഗുണപരമായ വശങ്ങൾ ചൂണ്ടിക്കാട്ടി മനുഷ്യപുരോഗതിക്ക് ശാസ്ത്രം നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന മഹത്തായ ഒരു കൃതിയാണ് ശ്രീ. പി. ഗോവിന്ദപ്പിള്ള എഴുതിയ “വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം” എന്ന ഈ പുസ്തകം.

ഇതിൻ്റെ ആദ്യഭാഗങ്ങളിൽ നാഗരികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ച് വിശദീകരിച്ചുകൊണ്ട് ശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ബന്ധം വിശദമാക്കുന്നു . പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ സംഭവിച്ച വൈജ്ഞാനിക വിപ്ലവം യൂറോപ്പിന് മേൽക്കോയ്മ നേടിക്കൊടുക്കുകയും, ലോക ചരിത്രത്തെയാകെ മാറ്റി മറിക്കുകയും ചെയ്തു. ഈ സയൻ്റിഫിക് റവല്യൂഷൻ്റെ വിവിധ വശങ്ങൾ വെളുപ്പെടുത്തികൊണ്ട് കലയും സാഹിത്യദർശനങ്ങളും മതവും രാഷ്ട്രീയവും എങ്ങനെ ശാസ്ത്ര സംരംഭങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നുവെന്നും, വൈജ്ഞാനിക വിപ്ലവത്തിൻ്റെ ചരിത്രം എന്നതിനപ്പുറം  സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി തൻ്റെ കൃതി മാറുന്നതെങ്ങനെയെന്നും പി.ജി. വ്യക്തമാക്കുന്നു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ആണ് ഈ പുസ്തകത്തിൻ്റെ പ്രസാധകർ.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2010
  • അച്ചടി: Vijnanamudranam Press, Nalanda
  • താളുകളുടെ എണ്ണം: 664
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – ക്രിസ്തീയ സംഗീത രത്നാവലി

1982-ൽ പ്രസിദ്ധീകരിച്ച, മഹാകവി കെ വി സൈമൺ എഴുതിയ ക്രിസ്തീയ സംഗീത രത്നാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സ്തോത്ര ഗീതങ്ങൾ, ഉപദേശ ഗീതങ്ങൾ, പ്രത്യാശാ ഗീതങ്ങൾ, സുവിശേഷ ഗീതങ്ങൾ, പ്രഭാത കീർത്തനങ്ങൾ, വിവാഹഗീതങ്ങൾ, സങ്കീർത്തനങ്ങൾ ഇങ്ങന വിവിധ വിഭാഗത്തിലുള്ള ക്രിസ്തീയ ഗാനങ്ങളുടെ സമാഹാരമാണ് ഇത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ക്രിസ്തീയ സംഗീത രത്നാവലി
  • താളുകളുടെ എണ്ണം: 294
  • രചയിതാവ്:  കെ വി സൈമൺ
  • അച്ചടി:  Ebenezer Press, Kumbanad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം

1977 – ൽ പ്രസിദ്ധീകരിച്ച, കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975 ഫെബ്രുവരിയിൽ കരിപ്പാപ്പറമ്പിൽ കുടുംബാംഗങ്ങൾ ആദ്യമായി ഒരു കുടുംബയോഗം കൂടിയപ്പോൾ ഒരു കുടുംബചരിത്രം എഴുതി പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയുണ്ടായി. കാഞ്ഞിരപ്പള്ളിയുടെ വളർച്ചയിലും പുരോഗതിയിലും നിർണായക പങ്കു വഹിച്ച കുടുംബമാണ് കരിപ്പാപ്പറമ്പിൽ. രാഷ്ട്രീയ-സാമൂഹിക പ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അക്കാമ്മ ചെറിയാൻ, കെ ജെ തോമസ്, റോസമ്മ പുന്നൂസ്, കെ ടി തോമസ് തുടങ്ങി ധാരാളം പേർ ഈ കുടുംബത്തിൽ നിന്നുള്ളവരാണ്. കാഞ്ഞിരപ്പള്ളിയുടെ ചരിത്ര പശ്ചാത്തലം, കരിപ്പാപ്പറമ്പിൽ കുടുംബ വംശാവലി, കുടുംബത്തിൽ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും, ഇങ്ങനെ കുടുംബത്തിൻ്റെ വളരെ വിശദമായ ചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. ചില പത്രവാർത്തകൾ, അനുസ്മരണങ്ങൾ, നൂറിൽ പരം കുടുംബ ഫോട്ടോകൾ എന്നിവയും അനുബന്ധമായി കൊടുത്തിട്ടൂണ്ട്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : കരിപ്പാപ്പറമ്പിൽ കുടുംബ ചരിത്രം
  • താളുകളുടെ എണ്ണം: 256
  • അച്ചടി:  pally, D.C.Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2014 – കാട്ടുകടന്നൽ

ഐറിഷ് നോവലിസ്റ്റായ ഏഥ്ൽ ലിലിയൻ വോയ്നിച്ച് എഴുതി പി. ഗോവിന്ദപ്പിള്ള വിവർത്തനം ചെയ്ത കാട്ടുകടന്നൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗാഡ്ഫ്ളൈ (The Gadfly) എന്നാണ് മൂലകൃതിയുടെ പേര്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം പുറത്തു വന്ന ഈ പുസ്തകത്തിന് ഏറ്റവും പ്രചാരം ലഭിച്ചത് റഷ്യയിലാണ്. ഇറ്റലി കേന്ദീകരിച്ചു നടന്ന വിപ്ലവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് നോവലിൻ്റെ ഇതിവൃത്തം. വ്യാപാരത്തിനായി ഇറ്റലിയിൽ താമസമാക്കിയ ഇംഗ്ലീഷ് കുടുംബങ്ങളിലെ യുവതീയുവാക്കൾ ഇറ്റാലിയൻ വിമോചനസമരത്തിൽ പങ്കെടുക്കുകയും അതിലൊരാൾ രക്തസാക്ഷിത്വം വരിക്കുകയും ചെയ്യുന്നു.

ചിന്ത പബ്ലിഷേഴ്സ് 1976-ൽ ആണ് ആദ്യ പതിപ്പ് ഇറക്കിയത്. ഡോ. എം പി പരമേശ്വരൻ ആണ് അവതാരിക

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കാട്ടുകടന്നൽ
  • ഗ്രന്ഥകർത്താവ്: P Govinda Pillai (വിവർത്തനം)
  • പ്രസിദ്ധീകരണ വർഷം: 2014
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 356
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ്

1961ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിദ്ധീകരിച്ച പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1961 - പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ - സിലബസ്സ്
1961 – പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ്

മാർക്സിസത്തിൻ്റെ തത്വശാസ്ത്രം, ചരിത്രത്തിൻ്റെ ഭൗതികവ്യാഖ്യാനം, ഭരണകൂടവും വർഗ്ഗസമരവും വിപ്ലവവും, രാഷ്ട്രീയപ്രവർത്തനം: ഒരു ശാസ്ത്രവും കലയും, മാർക്സിസ്റ്റ് ധനതത്വശാസ്ത്രങ്ങൾ, സാമ്പത്തികാസൂത്രണം വ്യത്യസ്ത വർഗ്ഗങ്ങളുടെ വ്യത്യസ്ത സമീപനം, നമ്മുടെ പഞ്ചവൽസരപദ്ധതികൾ, ഇന്ത്യൻ ഭരണഘടന, കമ്മ്യൂണിസ്റ്റ് പാർട്ടി, മോസ്കോ പ്രഖ്യാപനവും സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ പരിപാടിയും, കർഷകരംഗത്തെ പാർട്ടിയുടെ കടമകൾ, പാർട്ടി ശാഖാ സെക്രട്ടറിമാരുടെ കടമകൾ എന്നിവയാണ് അദ്ധ്യായ വിഷയങ്ങൾ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ്
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 146
  • അച്ചടി: Janayugam Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – സെമിനാർ പ്രബന്ധങ്ങൾ

1979 – ൽ നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച സെമിനാർ പ്രബന്ധങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

എൺപതുകളിലെ മലയാള പുസ്തക പ്രസിദ്ധീകരണം എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇൻഡ്യൻ ഭാഷകളിലെ പ്രസിദ്ധീകരണരംഗം നേരിടുന്ന പ്രതിസന്ധികളെയും സാധ്യതകളെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ എൻ ബി ടി നടത്തിവന്ന സെമിനാറുകളിൽ അവസാനത്തെതാണ് ഇത്. വിഷയത്തെ അധികരിച്ചുള്ള പതിനാറ് പ്രബന്ധങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. എൻ ബി ടിയുടെ ചെയർമാൻ ആയിരുന്ന എ എൽ ഡയസ് നടത്തിയ പ്രസംഗം പുസ്തകത്തിൻ്റെ തുടക്കത്തിലും സെമിനാറിൽ പങ്കെടുത്തവരുടെ ഡയറക്ടറി പുസ്തകത്തിൻ്റെ അവസാനവും കൊടുത്തിരിക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് :  സെമിനാർ പ്രബന്ധങ്ങൾ
  • താളുകളുടെ എണ്ണം: 212
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ശാസ്ത്രഗ്രന്ഥ സൂചി

1972 – ൽ ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച, എം .എൻ സുബ്രഹ്മണ്യൻ രചിച്ച ശാസ്ത്രഗ്രന്ഥസൂചി  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1972- ശാസ്ത്രഗ്രന്ഥ സൂചി

1861 -മുതൽ 1971 ആഗസ്റ്റ് 31 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച എല്ലാ സയൻസ് പുസ്തകങ്ങളുടെയും ബിബ്ലിയോഗ്രഫി അടങ്ങിയിട്ടുള്ളതാണ് ശാസ്ത്രഗ്രന്ഥ സൂചി എന്ന ചെറു പുസ്തകം. കേരളത്തിലെ പ്രധാന നഗരങ്ങളിലെ പൊതു ഗ്രന്ഥശാലകളും പണ്ഡിതന്മാരുടെ സ്വകാര്യ ഗ്രന്ഥശാലകളും സ്റ്റാളുകളും ഒഴിവു സമയങ്ങളിൽ സന്ദർശിച്ചു വിവര ശേഖരണം നടത്തിയാണ് ഈ വൈജ്ഞാനികഗ്രന്ഥം രചിച്ചിട്ടുള്ളത്. മലയാളത്തിൽ പുറത്തിറങ്ങിയ വൈജ്ഞാനികഗ്രന്ഥങ്ങളെ സമഗ്രമായി അടയാളപ്പെടുത്തുന്നതിന് ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട് . എഴുതിയതും അച്ചടിച്ചതുമായ കൃതികളുടെയും പുസ്തകങ്ങളുടെയും ചിട്ടയായ കാറ്റലോഗിoഗ്, പഠനം, വിവരണം എന്നിവയാണ് ഉള്ളടക്കം. ശാസ്ത്രസാഹിത്യപരിഷത്താണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകത്തെ പറ്റിയുള്ള വിശദമായ വിവരത്തിനു പരിഷത്തിൻ്റെ ഓൺലൈൻ വെബ്ബ് പോർട്ടലായ ലൂക്കയിൽ സി.എം.മുരളീധരന്‍ എഴുതിയ ഈ ലേഖനം കാണുക.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശാസ്ത്രഗ്രന്ഥസൂചി
  • ഗ്രന്ഥകർത്താവ്: എം .എൻ സുബ്രഹ്മണ്യൻ
  • പ്രസിദ്ധീകരണ വർഷം: 1972
  • അച്ചടി: SB Press, Trivandrum, St. Joseph’s Press, Trivandrum
  • താളുകളുടെ എണ്ണം: 204
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി