1930 – The Women’s College Magazine Trivandrum February Volume X – Issue 2

Through this post we are releasing the scan of The Women’s College Magazine Trivandrum Vol.X February Issue II published in  the year 1930

This college magazine features an editorial, details about various clubs functioning in the college and creative writings by students in both Malayalam and English.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Women’s College Magazine Trivandrum February Volume X – Issue 2
  • Number of pages: 32
  • Published Year: 1930
  • Scan link: Link

1935 – March – The Government Brennen College Tellicherry – Magazine

Through this post, we are releasing the digital scan of The Government Brennen College Magazine Tellicherry  published in the year 1935

 1935 - March - The Government Brennen College Tellicherry - Magazine
1935 – March – The Government Brennen College Tellicherry – Magazine

The Contents of the Magazine are the College Report by the Principal for the academic year and various literary articles written by the students and teachers in English and Malayalam and the details of winners of the various competitions held in connection with the College Day.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Government Brennen College Magazine Tellicherry
  • Number of pages: 136
  • Published Year: 1935
  • Printer: Vidyavilasam Press, Tellicherry
  • Scan link: Link

1968 – സോവിയറ്റ് നാടും ജനതയും – കാതലീൻ ടെയ് ലർ

1968-ൽ പ്രസിദ്ധീകരിച്ച, കാതലീൻ ടെയ് ലർ എഴുതിയ സോവിയറ്റ് നാടും ജനതയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1968 - സോവിയറ്റ് നാടും ജനതയും - കാതലീൻ ടെയ് ലർ
1968 – സോവിയറ്റ് നാടും ജനതയും – കാതലീൻ ടെയ് ലർ

ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലം കേന്ദ്ര വിദ്യാഭ്യാസമന്ത്രികാര്യാലയത്തിൻ്റെ ധനസഹായത്തോടെ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ 1960-കളിലെ സോവിയറ്റ് യൂണിയനെ (USSR) ഒരു സാമൂഹ്യ–സാംസ്കാരിക ദൃശ്യമായി മലയാള വായനക്കാർക്ക് പരിചയപ്പെടുത്തുന്ന പൊതുജനപഠന ഗ്രന്ഥമാണ് ഈ കൃതി. രാഷ്ട്രീയവിവരണങ്ങൾക്കൊപ്പം സാധാരണ ജനജീവിതം, തൊഴിൽ, വിദ്യാഭ്യാസം, സ്ത്രീകളുടെ സ്ഥാനം, സംസ്കാരം എന്നിവയും ലളിതമായി അവതരിപ്പിക്കുന്നതാണ് കൃതിയുടെ പ്രത്യേകത.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സോവിയറ്റ് നാടും ജനതയും
  • രചന: Kathleen Taylor
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 148
  • അച്ചടി: Vidyarthimithram Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – ഉമാകേരളം ഭാഷാ മഹാകാവ്യം -ഉള്ളൂർ എസ്. പരമേശ്വരയ്യർ

1924-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ഉമാകേരളം ഭാഷാ മഹാകാവ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 - ഉമാകേരളം ഭാഷാ മഹാകാവ്യം -ഉള്ളൂർ എസ്. പരമേശ്വരയ്യർ
1924 – ഉമാകേരളം ഭാഷാ മഹാകാവ്യം -ഉള്ളൂർ എസ്. പരമേശ്വരയ്യർ

ഉമാകേരളം, ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രശസ്തമായ മലയാള മഹാകാവ്യമാണ്. 1914 ഓടെ പ്രസിദ്ധീകരിച്ച ഈ കാവ്യത്തിൽ 19 സർഗങ്ങളിലായി 2000-ലധികം ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.​വേണാട്ട് ഭരിച്ച ദുർബലനായ ആദിത്യവർമ്മ മഹാരാജാവിൻ്റെ കാലത്ത് കല്യാണി രാജ്ഞിയും രവിവർമ്മൻ തമ്പൂരാനും പ്രണയബന്ധത്തിൽ ആകുകയും രാജാവ് വിവാഹം അനുവദിക്കുകയുംചൈയ്യുന്നു. പക്ഷേ ഇടപ്രഭുക്കന്മാർ രാജാവിനെ വഞ്ചിച്ച് മന്ത്രിയെ നാടുകടത്തുകയും വിഷം നൽകി ഉമയമ്മരാജ്ഞിയുടെ പുരുഷപ്രജകളെ കൊല്ലുകയും ചെയ്യുന്നു. കല്യാണിയെ അപഹരിക്കുന്നവരെ മുഗൾ സർദാർ പിടികൂടുന്നു, രവിവർമ്മൻ തിരിച്ചെത്തി ശത്രുക്കളെ തോൽപ്പിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുന്നു. ഉമയമ്മ ബ്രിട്ടീഷുകാർക്ക് കോട്ടനിർമാണാനുമതി നൽകുകയും ചൈയ്യുന്നു. ചരിത്രശുഷ്കതകളെ കല്പനകളാൽ സമ്പന്നമാക്കി ഉമയമ്മയുടെ കാലം അതിഭംഗിയായി അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം, സംസ്കൃത നൈഷധീയചരിതത്തിനോട് താരതമ്യയോഗ്യമായ ഭാവനാശക്തി, ഘടനാസൗന്ദര്യം, ചമൽക്കാരം  എന്നിവയാൽ മലയാളത്തിലെ ശ്രേഷ്ഠ മഹാകാവ്യമായി പ്രശംസിക്കപ്പെടുന്നു.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉമാകേരളം ഭാഷാ മഹാകാവ്യം
  • രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം:326
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – ഭാഷാനൈഷധം ചമ്പു

1934-ൽ പ്രസിദ്ധീകരിച്ച, മഴമംഗലം നാരായണൻ നമ്പൂതിരി എഴുതിയ ഭാഷാനൈഷധം ചമ്പു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാഷാനൈഷധം മലയാളത്തിലെ പ്രശസ്തമായ ഒരു ചമ്പു കാവ്യമാണ്. പതിനേഴാം ശതകം ആണിതിന്റെ രചനാകാലം എന്ന് കരുതപ്പെടുന്നു. ശ്രീഹർഷൻ എഴുതിയ, സംസ്കൃതത്തിലെ പ്രശസ്തകാവ്യമായ നൈഷധചരിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ കൃതി ദമയന്തിയുടെയും നളൻ്റെയും കഥയെ ആധാരമാക്കുന്നു. ചമ്പു ശൈലി പ്രകാരം ഗദ്യവും പദ്യവും സമന്വയിപ്പിച്ചാണ് ഇത് രചിച്ചിരിക്കുന്നത്. മധ്യകാല ചമ്പുക്കളിൽ രാമായണം ചമ്പു കഴിഞ്ഞാൽ പ്രാധാന്യം അർഹിക്കുന്ന കൃതി നൈഷധം ചമ്പുവാണ്‌.

സംസ്കൃതബദ്ധമായിരുന്ന സാഹിത്യരീതികളിൽ നിന്ന് വ്യത്യസ്തമായി മണിപ്രവാള സാഹിത്യം മലയാളത്തിന് പുതിയൊരു ദിശ നൽകി. ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയെ ഈ രചനാരീതികൾ ഏറെ സഹായിച്ചു. ഗദ്യഭാഗങ്ങൾക്ക് മധ്യകാല മലയാള രീതിയും പദ്യഭാഗങ്ങൾക്ക് സംസ്കൃത വൃത്തങ്ങളും ഉപയോഗിക്കുന്നു. പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത് മഹാകവി ഉള്ളൂർ ആണ്. എഡിറ്റ് ചെയ്തിരിക്കുന്നത് പട്ടത്തിൽ പത്മനാഭ മേനോൻ ആണ്. അദ്ദേഹത്തിൻ്റെ തന്നെ നീണ്ട അവതാരികയും പുസ്തകത്തിൻ്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്.

നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം ആണ് പുസ്തകത്തിൻ്റെ വിതരണക്കാർ

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാനൈഷധം ചമ്പു
  • രചന: മഴമംഗലം നാരായണൻ നമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 618
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – ചിത്രോദയം

1932-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ചിത്രോദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഉള്ളൂർ എഴുതിയ നീണ്ട കാവ്യമാണ് ചിത്രോദയം. നാലു ഭാഗങ്ങളായി കവിതയെ തിരിച്ചിരിക്കുന്നു. ഭാരതഭൂമിയുടെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തെക്കുറിച്ചെഴുതിയതാണ് കവിത. കവിതയിൽ കല്പവൃക്ഷമായ നാളികേരത്തെ ആറാമത്തെ സ്വർവൃക്ഷമായി സങ്കല്പിക്കുന്നു. യശസ്സു കൊണ്ടു തിരുവിതാംകൂറിനെ കൈലാസത്തോടുപമിക്കുന്നു. എല്ലാവർക്കും ആസ്പദമാകുന്നു ശ്രീപത്മനാഭൻ.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചിത്രോദയം 
  • രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 50
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – പ്രബന്ധമാലിക – ഒന്നാം ഭാഗം

1936-ൽ കെ.എൻ. ഗോപാലപിള്ള പ്രസിദ്ധീകരിച്ച, പ്രബന്ധമാലിക – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1936 - പ്രബന്ധമാലിക - ഒന്നാം ഭാഗം
1936 – പ്രബന്ധമാലിക – ഒന്നാം ഭാഗം

1930-കളിലെ കേരളത്തിന്റെ വിദ്യാഭ്യാസ–സാമൂഹിക പശ്ചാത്തലം പ്രതിഫലിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. സാഹിത്യബോധം, ഭാഷാചിന്ത, സാമൂഹിക–സാംസ്കാരിക വിഷയങ്ങൾ എന്നിവയെ ആസ്പദമാക്കിയ, വിദ്യാർത്ഥികൾക്കും പൊതുവായ വായനക്കാർക്കും വേണ്ടി തയ്യാറാക്കിയ ലളിതമായ പ്രബന്ധങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രബന്ധമാലിക – ഒന്നാം ഭാഗം
    • പ്രസിദ്ധീകരണ വർഷം: 1936
    • അച്ചടി: Sridhara Press, Trivandrum
    • താളുകളുടെ എണ്ണം:  164
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – കഥയുള്ള കഥകൾ – മൂന്നാം ഭാഗം

1927-ൽ വെള്ളാക്കൽ നാരായണമേനോൻ പ്രസിദ്ധീകരിച്ച, കഥയുള്ള കഥകൾ – മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1927 - കഥയുള്ള കഥകൾ - മൂന്നാം ഭാഗം
1927 – കഥയുള്ള കഥകൾ – മൂന്നാം ഭാഗം

ഒൻപത് ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. 1920കളിലെ മലയാള സാഹിത്യത്തിൽ കഥയെ “വിവരണ-ഉപദേശ” രൂപത്തിൽ അവതരിപ്പിച്ച ജനപ്രിയ പരമ്പരകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. സാമൂഹിക-നീതിപാഠങ്ങൾ, ജീവിതാനുഭവങ്ങൾ, നർമ്മവും വിമർശനവും കലർന്ന സാധാരണ വായനക്കാർക്കായി ലളിതഭാഷയിൽ എഴുതപ്പെട്ട കഥകൾ ആണ് ഇതിലുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: കഥയുള്ള കഥകൾ – മൂന്നാം ഭാഗം
    • പ്രസിദ്ധീകരണ വർഷം: 1927
    • അച്ചടി: Mangalodayam Press, Trichur
    • താളുകളുടെ എണ്ണം: 212
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – കല്പശാഖി

1954-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ കല്പശാഖി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഖണ്ഡകൃതികളുടെ കൂട്ടത്തിലാണ് കല്പശാഖിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഖണ്ഡകൃതികൾ – അഷ്ടമഗുച്ഛകം എന്ന് ഉപശീർഷകമായി നൽകിയിരിക്കുന്നു. ഗുച്ഛകം എന്നാൽ കൂട്ടം അഥവാ സമാഹാരം എന്നർത്ഥം. പുസ്തകത്തിൽ എട്ടു വരികളുള്ള കവിതകളുടെ കൂട്ടം അല്ലാത്തതിനാൽ എട്ടാമത്തെ സമാഹാരം എന്നാവാം ഉദ്ദേശിക്കുന്നത്. ഇരുപത്തിരണ്ടു കവിതകളാണ് സമാഹാരത്തിലുള്ളത്

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കല്പശാഖി
  • രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – ശ്രീയേശുവിജയം

1938-ൽ പ്രസിദ്ധീകരിച്ച, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള എഴുതിയ ശ്രീയേശുവിജയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള എഴുതിയ ശ്രീയേശുവിജയം മലയാളത്തിലെ ആദ്യകാല ക്രിസ്തീയ ആഖ്യാനങ്ങളിലെ സുപ്രധാന കാവ്യകൃതികളിലൊന്നാണ്. യേശുക്രിസ്തുവിന്റെ ജനനത്തിൽനിന്ന് ഉയിർപ്പുവരെ ഉള്ള ദിവ്യചരിത്രം പ്രഭാഷണശൈലിയിലും കാവ്യഭംഗിയിലും അവതരിപ്പിക്കുകയാണ് ഈ കാവ്യത്തിൽ. ക്രൈസ്തവവിഷയങ്ങൾ മലയാള സാഹിത്യത്തിലേക്ക് കൊണ്ടുവന്ന മുൻഗാമികളിൽ ചെറിയാൻ മാപ്പിളയ്ക്കുള്ള സ്ഥാനത്തെ ഉറപ്പിക്കുന്ന കൃതി കൂടിയാണിത്. ഈ കൃതിയിൽ യേശുവിന്റെ ജീവിതസംഭവങ്ങൾ ഭക്തിപൂർണമായ ദൃശ്യവിവരണങ്ങൾ, നൈതികബോധങ്ങൾ, മനുഷ്യസ്നേഹത്തിന്റെ മൂല്യങ്ങൾ എന്നിവയോടൊപ്പം അവതരിപ്പിക്കുന്നു. കവിതയുടെ രൂപശൈലി, യേശുവിന്റെ കരുണയും ത്യാഗവും ഊന്നിപ്പറയുന്ന അവതരണരീതി എന്നിവയാണ് കൃതിയുടെ പ്രത്യേകതകൾ

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീയേശുവിജയം
  • രചന: കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 120
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി