1911 – തുള്ളൽകഥകൾ രണ്ടാം ഭാഗം – കുഞ്ചൻ നമ്പ്യാർ

1911 – ൽ പ്രസിദ്ധീകരിച്ച, കലക്കത്ത് കുഞ്ചൻ നമ്പ്യാർ രചിച്ച തുള്ളൽകഥകൾ രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1911 - തുള്ളൽകഥകൾ രണ്ടാം ഭാഗം - കുഞ്ചൻ നമ്പ്യാർ
1911 – തുള്ളൽകഥകൾ രണ്ടാം ഭാഗം – കുഞ്ചൻ നമ്പ്യാർ

ഭാഷാകവികളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്ന കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ഇരുപത്തിയാറ് തുള്ളൽകഥകൾ കഥകൾ ആണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ നമ്പ്യാരുടെ രചനകൾ ആദ്യകാലത്ത് അച്ചടി രൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും മലയാളത്തിലെ പുരാതന കാവ്യങ്ങൾ വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ നടന്നിരുന്നു. 1911 കാലഘട്ടത്തിൽ ഇറങ്ങിയ ഇത്തരം പതിപ്പുകൾ ഓലമേയപ്പെട്ട കൈയെഴുത്തുപ്രതികളിൽ നിന്ന് അച്ചടി മാധ്യമത്തിലേക്കുള്ള തുള്ളൽ കലയുടെ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു.​ കുഞ്ചൻനമ്പ്യാരുടെ  അറുപതിലധികം വരുന്ന തുള്ളൽ കൃതികളെ വിവിധ ഭാഗങ്ങളായി തിരിച്ചാണ് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നത്. മഹാഭാരതത്തിലെ പാണ്ഡവരുടെ സഭാപ്രവേശനവും അനുബന്ധ സംഭവങ്ങളുമാണ്​ സഭാപ്രവേശം തുള്ളൽ കഥയിലൂടെ പറയുന്നത്.​കിരാതം കഥയിലാകട്ടെ അർജുനൻ പാശുപതാസ്ത്രത്തിനായി തപസ്സുചെയ്യുന്നതും ശിവൻ കിരാത വേഷത്തിൽ വരുന്നതും ആവിഷ്ക്കരിചിരിക്കുന്നു.​ രുഗ്മിണീസ്വയംവരത്തിലൂടെ ഭാഗവതത്തിലെ ശ്രീകൃഷ്ണ-രുഗ്മിണി വിവാഹ കഥയും, ​പ്രദ്യുമ്നവിജയം കഥയിൽ കാമദേവൻ്റെ പുനർജന്മവും ശംബരാസുര വധവും പരിചയപ്പെടുത്തുന്നു. ദേവന്മാരെയും പുരാണ കഥാപാത്രങ്ങളെയും സാധാരണ മനുഷ്യരായി ചിത്രീകരിച്ച് പരിഹസിക്കുന്നു. കേരളീയ ദുരാചാരങ്ങളെയും വരേണ്യവർഗത്തെയും നർമ്മത്തിലൂടെ വിമർശിക്കുകയും ചൈയ്യുന്നു. ആട്ടക്കഥകൾക്കൊപ്പം ശീതങ്കൻ തുള്ളൽ,പറയൻ തുള്ളൽ എന്നീ വിഭാഗത്തിൽപ്പെടുന്ന തുള്ളലുകളും ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുള്ളൽകഥകൾ രണ്ടാം ഭാഗം
  • രചയിതാവ്: കലക്കത്ത് കുഞ്ചൻ നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1911
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 256
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – കഥാമകരന്ദം

1933-ൽ പ്രസിദ്ധീകരിച്ച, മഹോപാദ്ധ്യായ ഏ. പരമേശ്വരശാസ്ത്രികൾ എഴുതിയ കഥാമകരന്ദം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പുരാണസംബന്ധിയായ സത്കഥകൾ വഴി കുട്ടികൾക്ക് വിജ്ഞാനം നൽകണമെന്ന ലക്ഷ്യത്തെ മുൻ നിർത്തി മഹോപാദ്ധ്യായ എ. പരമേശ്വരശാസ്ത്രികൾ രചിച്ച ഗ്രന്ഥമാണ് കഥാമകരന്ദം. പുസ്തകത്തിലെ ഭാഷാരീതി കുട്ടികൾക്ക് വായിച്ച് ആസ്വദിക്കാൻ പാകത്തിലുള്ളതാണ്. ശ്രീസൂര്യ ശതകം, ശ്രീചണ്ഡീശതകം തുടങ്ങിയ സംസ്കൃത കാവ്യങ്ങളുടെ വ്യാഖ്യാതാവും ഉപദേശമാല, ശ്രീചിത്രാവതാരവിജയം, തർക്കസാരം, ദർശനങ്ങളും ദ്രഷ്ടാക്കളും, അമൂല്യരത്നം(നോവൽ) മുതലായ കൃതികളുടെ കർത്താവുമാണ് പരമേശ്വര ശാസ്ത്രി.ശ്രീ വത്സം, ബ്രഹ്മാവിനു പിണഞ്ഞ വിഡ്ഡിത്തം, ഒരു രാജാവു പഠിച്ച ലോകതത്ത്വം, ധ്രുവൻ, പ്രഹ്ലാദൻ, ശകുന്തമഹാരാജാവ് എന്നിങ്ങനെ ആറു കഥകളാണ് പുസ്തകത്തിലുള്ളത്.സമദർശി മാസികയുടെയും ഇ.വി രാമൻ നമ്പൂതിരിയുടെയും പുസ്തകാഭിപ്രായങ്ങൾ ആദ്യ ഭാഗത്ത് കൊടുത്തിട്ടുണ്ട്

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കഥാമകരന്ദം
  • രചന: മഹോപാദ്ധ്യായ എ. പരമേശ്വരശാസ്ത്രികൾ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 62
  • അച്ചടി: The Anantha Rama Varma Press, Thiruvananthapuram
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957- അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീററർ

1957 – ൽ പ്രസിദ്ധീകരിച്ച, കെ.സി. പീററർ എഴുതിയ അപ്പുറത്തെ അമേരിയ്ക്ക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957- അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീററർ
1957- അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീററർ

തെക്കൻ അമേരിക്കയിലെ റിപ്പബ്ലിക്കുകളെക്കുറിച്ചുള്ള യാത്രാവിവരണമാണ് ഈ പുസ്തകത്തിലുള്ളത്. 12 അദ്ധ്യായങ്ങളിൽ പത്ത് റിപ്പബ്ലിക്കുകൾ വിശദീകരിക്കുന്നു. 1950-കളിലെ അമേരിക്കൻ ജീവിതത്തെയും അവിടുത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെയും കേവലം കാഴ്ചകൾക്കപ്പുറം, ജനാധിപത്യം, വിദ്യാഭ്യാസം, വ്യവസായം, ജനങ്ങളുടെ ജീവിതരീതി എന്നിവയെക്കുറിച്ചുള്ള വിവരണങ്ങൾ ലളിതവും വിജ്ഞാനപ്രദവുമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. പടിഞ്ഞാറൻ ഭൂഖണ്ഡത്തിൻ്റെ ചലനാത്മകത കേരളീയ കാഴ്ചപ്പാടിൽ ചിത്രീകരിക്കുന്ന അപൂർവ യാത്രാ വിവരണമാണിത്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അപ്പുറത്തെ അമേരിയ്ക്ക
  • രചന:കെ.സി. പീററർ
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 342
  • അച്ചടി: The Viswabharathi Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1924 – വിദൂഷകൻ മാസിക

1924-ൽ പ്രസിദ്ധീകരിച്ച, വിദൂഷകൻ മാസിക പുസ്തകം ആറ് ലക്കം ഒന്നിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1924 – വിദൂഷകൻ – പുസ്തകം 06 ലക്കം 01

1919-ൽ കൊല്ലത്തു നിന്നാണ് വിദൂഷകൻ മാസിക ആദ്യമായി പ്രസിദ്ധീകരിച്ചത്. വിനോദവും ഫലിതങ്ങളും തമാശകഥകളും ചേർത്ത് ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് മാസിക ഇറങ്ങിയിരുന്നത്. 1841-ൽ ലണ്ടനിൽ നിന്നു പ്രസിദ്ധീകരണം ആരംഭിച്ച പഞ്ച് എന്ന പ്രസിദ്ധമായ ആനുകാലികമാണ് വിദൂഷകൻ്റെ പൂർവമാതൃക.  പി.എസ്. നീലകണ്ഠപ്പിള്ള ആയിരുന്നു ആദ്യത്തെ എഡിറ്റർ. കൊല്ലത്തെ മനോമോഹനം പ്രസ്സിലാണ് ആദ്യകാലങ്ങളിൽ മാസിക അച്ചടിച്ചിരുന്നത്. പിന്നീട് കൊല്ലം പരവൂരുള്ള വിദ്യാവിലാസം പ്രസ്സിലേക്ക് മാറി. ഏകദേശം ഒന്നര പതിറ്റാണ്ടോളം മാസിക പ്രസിദ്ധീകരിച്ചതായും ഇടക്ക് രണ്ടു വർഷം ഇടവേള ഉണ്ടായിരുന്നതായും പൊതു ഇടത്തിൽ നിന്നും അറിയാൻ കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ കാർട്ടൂൺ വിദൂഷകനിലാണ് അച്ചടിച്ചത്.

മറ്റ് സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹാസ്യത്തെ ആവിഷ്കാരമാധ്യമമാക്കി എന്നതാണ് വിദൂഷകൻ്റെ പ്രത്യേകത. അതുവഴി സാധാരണ വായനക്കാരിലേക്കും സാമൂഹിക വിമർശനം എത്തിച്ചു. മലയാളത്തിലെ ഹാസ്യ-വ്യംഗ്യ സാഹിത്യത്തിന്  പുതിയ ദിശാബോധമാണ് മാസിക നൽകിയത്. പിന്നീട് വന്ന നിരവധി ഹാസ്യ മാസികകൾക്കും പത്രങ്ങൾക്കും വിദൂഷകൻ മാതൃകയായി. സമൂഹത്തിലെ അനാചാരങ്ങൾ, രാഷ്ട്രീയവ്യവസ്ഥയിലെ ദൗർബല്യങ്ങൾ, മതപരമായ കപടാചാരങ്ങൾ, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയവയെ വിമർശനകാഠിന്യമില്ലാതെ ഹാസ്യത്തിൻ്റെ മറയോടെ അവതരിപ്പിക്കുകയായിരുന്നു വിദൂഷകൻ ചെയ്തത്

ചെല്ലമ്മാൾ എഴുതിയ റെയിൽവേ ഗാർഡിൻ്റെ മാങ്ങാമോഷണം, നാട്ടിൻ്റെ നന്മ എന്ന പേരിൽ ലങ്കേശ്വരൻ എഴുതിയ ഓട്ടൻതുള്ളൽ, മഹാകവി സൂരി എഴുതിയ ശുനകസന്ദേശം മഹാകാവ്യം, കെ.ബി എഴുതിയ പ്രേമത്തിൻ്റെ അതിര് എന്ന കഥ, മഹാവാദപ്രതിവാദം എന്ന ഹാസ്യസംഭാഷണം, ഫലിതക്കുറിപ്പുകൾ അടങ്ങിയ രസികരംഗം എന്ന പംക്തി എന്നിവ ഈ ലക്കത്തിൽ വായിക്കാം

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വിദൂഷകൻ – പുസ്തകം 06 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 32
  • അച്ചടി: V.V. Press, Paravoor, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1924 – സേവിനി – ബുക്ക് – 01 – ലക്കം – 01

1924 – ൽ പ്രസിദ്ധീകരിച്ച, സേവിനി – ബുക്ക് – 01 – ലക്കം – 01 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 - സേവിനി - ബുക്ക് - 01 - ലക്കം - 01
1924 – സേവിനി – ബുക്ക് – 01 – ലക്കം – 01

കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആദ്യ കാല സാഹിത്യ മാസികകളിലൊന്നാണ് സേവിനി. ഈ.വി. കൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ 1924-ലായിരുന്നു ആരംഭം. റാണി ലക്ഷ്മിഭായിയുടെ രക്ഷാകർതൃത്വത്തിൻ കീഴിൽ കൊല്ലത്തെ പെരിനാട് നിന്നാണ് ‘സേവിനി’ പുറത്തുവന്നിരുന്നത്. മേലെ തെക്കതിൽ ശങ്കരൻ എന്ന ബിസിനസുകാരനാണ് തുടക്കത്തിൽ സാമ്പത്തികചുമതല ഏറ്റെടുത്തത്. 52 പേജുകളുണ്ടായിരുന്ന സേവിനി മെച്ചപ്പെട്ട പേപ്പറിൽ മനോഹരമായ മുഖചിത്രത്തോടെയാണ് അച്ചടിച്ചിരുന്നത്. സേവിനി മാസികയുടെ പ്രഥമ ലക്കം ആണിത്. 38-39 താളും അവസാനത്തെ താളുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

കണ്ണൻ ഷൺമുഖം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സേവിനി – ബുക്ക് – 01 – ലക്കം – 01
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 45
  • അച്ചടി: ലഭ്യമല്ല 
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം – വി.കെ. ശങ്കരൻ മുൻഷി

1958 – ൽ പ്രസിദ്ധീകരിച്ച, വി.കെ. ശങ്കരൻ മുൻഷി എഴുതിയ തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം - വി.കെ. ശങ്കരൻ മുൻഷി
1958 – തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം – വി.കെ. ശങ്കരൻ മുൻഷി

കൊല്ലം താലൂക്കിൽ, തൃക്കരുവാ വില്ലേജിൻ്റെയും, പഞ്ചായത്തിൻ്റെയും അതിർത്തിയിൽപ്പെട്ട അതിപുരാതനമായ ഒരു ദേവസ്വമാണു തൃക്കരുവ ദേവസ്വം. കാമനാട്ടുകാർ എന്നും കുററിയഴികത്തുകാർ എന്നും വിവേചിച്ചു പറയുന്ന ഒരു കുടുബക്കാരുടെ വക പ്രൈവറ്റ് ദേവസ്വമാണിതു്. ഇതിനെ കുറ്റിയഴികം ദേവസ്വം എന്നുപറയാറുണ്ട്. “തൃക്കരുവ ദേവസ്വം ഒന്നാംഭാഗം” എന്ന ഈ പുസ്തകത്തിൽ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ, തൃക്കരുവ ദേവസ്വത്തിൻ്റെ ചരിത്രപരമായ രേഖകൾ, ദേവസ്വത്തിൻ്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളുടെ വിവരങ്ങൾ,  നടത്തിവരാറുള്ള ഉത്സവങ്ങൾ, ദേവസ്വം സംബന്ധിച്ച് കാമനാട്ടുകാരും കുറ്റിയഴികത്തുകാരും തമ്മിൽ 1084-ാം മാണ്ടു തുടങ്ങിയ വ്യവഹാരങ്ങൾ, വ്യവഹാരത്തിൻ്റെ ജഡ്ജിമെൻ്റ് വിവർത്തനങ്ങൾ, എന്നിവയെല്ലാം വിശദമായി പ്രതിപാദിച്ചിരിക്കുന്നു .

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം
  • രചന:വി.കെ. ശങ്കരൻ മുൻഷി
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 104
  • അച്ചടി: Sreenarayana Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1979 – സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം – എ. റസലുദ്ദീൻ

ഈ പോസ്റ്റിലൂടെ എ. റസലുദ്ദീൻ്റെ ഡോക്ടറൽ തീസിസ് “സി. ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം” എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് പങ്കു വെക്കുന്നത്. ഈ പ്രബന്ധം 1979 -ൽ കേരള സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു.

1979 – സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം – എ. റസലുദ്ദീൻ

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികൻ്റെ മകനായി 1918-ൽ ജനിച്ച സി.ജെ തോമസ് മലയാള നാടകവേദിയിൽ ആധുനികതയ്ക്ക് തുടക്കമിട്ട പ്രമുഖനായ നാടകകൃത്തും സാഹിത്യ നിരൂപകനുമാണ് (Ref.Link https://en.wikipedia.org/wiki/C._J._Thomas). ഒരു നാടകകാരനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ വികാസപരിണാമങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ഈ പ്രബന്ധത്തിൽ കാണുവാൻ സാധിക്കുന്നത്. നാടകകൃത്ത് എന്ന രീതിയിൽ വളരെ വ്യത്യസ്തനായിരുന്ന അദ്ദേഹം, ജീവിച്ചിരുന്ന കാലത്തു മലയാള നാടക വേദിയിലെ നിഷേധിയും, വിപ്ലവകാരിയുമായിരുന്നു. മതാചാരങ്ങൾ, സാമൂഹീക അനീതി, വ്യക്തിയുടെ സ്വാതന്ത്രം എന്നീ വിഷയങ്ങളെ ശക്തമായി അവതരിപ്പിക്കുകയും, പരമ്പരാഗത കഥാവിന്യാസങ്ങളെ മറിക്കടന്ന് ആധുനിക അവതരണരീതി നിലനിർത്തി മലയാളത്തിൽ പുതിയൊരു നാടകഭാഷ സൃഷ്ടിക്കുകയും ചെയ്തു. പശ്ചാത്യ സാഹിത്യവും സാമൂഹ്യ ചിന്തകളും പ്രമേയമാക്കിയ അദ്ദേഹത്തിൻ്റെ രചനകൾ ആഴത്തിലുള്ള ദാർശനിക ചിന്തകൾക്കും പ്രചോദനമാകുന്നു. നാടക പ്രസ്ഥാനത്തിൻ്റെ മാർഗ്ഗദർശി എന്ന നിലയിൽ  അദ്ദേഹത്തിൻ്റെ മരണം മലയാള സാഹിത്യത്തിന് ഒരു വലിയ നഷ്ടം തന്നെയാണ് .

കോളേജ് അധ്യാപകനും എഴുത്തുകാരനുമായ ഡോ. എ.റസലുദ്ദീൻ മാഷിൻ്റെ പി എച്ച് ഡി പ്രബന്ധമാണ് ഈ ഗ്രന്ഥം.അദ്ദേഹത്തിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായിട്ടുള്ളത്.കേരളം സർവകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ ,സെനറ്റ് അംഗം,റിസർച് ഗൈഡ്,സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ ഹോണററി ഡയറക്ടർ,തകഴി സ്മാരകത്തിൻ്റെ ആദ്യ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ മറ്റു കൃതികൾ ജൂദാസ് നീതി തേടുന്നു, സി.ജെ വിചാരവും വീക്ഷണവും, അക്കാമൻ,യാത്ര അറിവും അനുഭൂതിയും, എതിർപ്പ് പുതിയതിൻ്റെ പേറ്റു നോവ് എന്നിവയൊക്കെയാണ്.കൊല്ലം ടി കെ എം ആർട്സ് കോളേജിൽ മലയാളം അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് കേരള സർവകലാശാല പബ്ലിക്കേഷൻസ് ഡയറക്ടറായി വിരമിച്ചു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് :സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം
  • രചന: എ. റസലുദ്ദീൻ
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 1252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1995 – ഹരിശ്ചന്ദ്രവിജയം

1995-ൽ പ്രസിദ്ധീകരിച്ച, കഠിനംകുളം കെ. എം. കൃഷ്ണൻ വൈദ്യൻ രചിച്ച ഹരിശ്ചന്ദ്രവിജയം ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1936-ലാണ് ഹരിശ്ചന്ദ്രവിജയം രചിക്കപ്പെട്ടത്. 1977 ഏപ്രിൽ 12-നു ആദ്യ അരങ്ങേറ്റം നടന്നു. അയോധ്യയിലെ രാജാവായിരുന്ന ഹരിശ്ചന്ദ്രൻ്റെ കഥയാണ് ആട്ടക്കഥക്ക് ആധാരമായിട്ടുള്ളത്. ഗ്രന്ഥകാരൻ്റെ മകനായ ഡോ. ടി.കെ ശ്രീവൽസൻ ആണ് 1995-ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് :ഹരിശ്ചന്ദ്രവിജയം
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 90
  • അച്ചടി: S.B Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

സ്മൃതിപഥത്തിലെ കുണ്ടറയും പുരുഷാന്തരങ്ങളും

പള്ളിശ്ശേരിൽ പി. കുമാരൻ എഴുതിയ സ്മൃതിപഥത്തിലെ കുണ്ടറയും പുരുഷാന്തരങ്ങളും ഒന്നും രണ്ടും ഭാഗങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 2006, 2010 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകങ്ങൾസ്മൃതിപഥത്തിലെ കുണ്ടറയും പുരുഷാന്തരങ്ങളും ഒന്നാം ഭാഗം

കൊല്ലം ജില്ലയിലെ കുണ്ടറ എന്ന സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ വസ്തുതകളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും പ്രതിപാദിക്കുകയാണ് ഈ പുസ്തകങ്ങളിൽ. കുണ്ടറയിലെ പ്രധാന സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യ ഭാഗത്ത് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാന സംഭവങ്ങൾ പുസ്തകത്തിൻ്റെ അവസാനം കൊടുത്തിരിക്കുന്നു. കുണ്ടറയിലെ പ്രധാന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും നൽകിയിരിക്കുന്നു

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് :സ്മൃതിപഥത്തിലെ കുണ്ടറയും പുരുഷാന്തരങ്ങളും – ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 2006
  • താളുകളുടെ എണ്ണം: 184
  • അച്ചടി:Crayon, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര് :സ്മൃതിപഥത്തിലെ കുണ്ടറയും പുരുഷാന്തരങ്ങളും – രണ്ടാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 2010
  • താളുകളുടെ എണ്ണം: 166
  • അച്ചടി:Kairali Offset, Kundara
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1991- Centre For Teacher Education Kollam Magazine

1991- ൽ, കൊല്ലം ജില്ലയിലുള്ള Centre for Teacher Education എന്ന വിദ്യാഭ്യാസസ്ഥാപനം പുറത്തിറക്കിയ കോളേജ് മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1991- Centre For Teacher Education Kollam Magazine

കോളേജ് അദ്ധ്യാപകരുടെ ചെറുലേഖനങ്ങൾ ,കുട്ടികളുടെ രചനകൾ ,അക്കാഡമിക് റിപ്പോർട്ടുകൾ ,ഭാരവാഹികൾ, മറ്റു മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളുടെ ചിത്രങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു .

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : Centre For Teacher Education Kollam Magazine
  • പ്രസിദ്ധീകരണ വർഷം: 1991
  • താളുകളുടെ എണ്ണം: 90
  • അച്ചടി: Akshaya Printers,Pallimukku, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി